Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]
സേവ്യർ ചേട്ടൻ പിന്നേം വിളിച്ചു
"ഡാ മക്കളെ ഒന്ന് നിന്നെ"...
ഞങ്ങൾ എന്താ ന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു
"അല്ല ...പിന്നെ.. നീ ആ പ്രതാപന്റെ മോളെയാണോ തല്ലിയേ??"
"അ..ക്ഷ..ര " ജെറി പതിയെ പറഞ്ഞു
" ആ അതു തന്നെ അക്ഷര എന്റ ഈശോയെ എന്ത് പരിപാടിയാണ് നിങ്ങൾ കാണിച്ചത് .. "
പുള്ളി ഞങ്ങളെ പിടിച്ചു വലിച്ചു ക്യാന്റീൻ ലെ കൗണ്ടറിന് അകത്തേക്ക് മാറ്റി നിർത്തി..
" ടാ...പ്രിൻസിപ്പൽ ഇത് ഇപോ അറിഞ്ഞിട്ടുണ്ടെൽ അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞു കാണും അവിടെ അറിഞ്ഞാ പിന്നെ അറിയാലോ അവളുടെ അച്ഛൻ ആരാ ന്ന് .."
പുള്ളി ഞങ്ങളെ എന്തോ ഭാവത്തിൽ നോക്കി
"ഇല്ല .... ആരാ. അവളുടെ അച്ചന് എന്തോ ജൂവലറി ഒക്കെ അല്ലെ..??" ജെറി മറുപടിയായി ചോദിച്ചു.
"ആ പഷ്ട് ... എടാ... പ്രതാപൻ. അയാൾക്ക് ജൂവലറി ഒക്കെ ഒരു മറ ആണെന്നെ ഉള്ളൂ അയാൾ അറിയാതെ ഈ ടൗണിൽ ഒന്നും നടക്കില്ല അതുമല്ല അവളുടെ മേത്ത് കൈ വച്ച നിന്നെ എന്തായാലും അയാളുടെ ടീം തിരക്കി വരും .. അതുകൊണ്ട് സൂക്ഷിക്കുക ...അക്ഷര അല്ലാതെ ആർ പറഞ്ഞാലും ഒന്നും കേൾക്കാത്ത മനുഷ്യൻ ആണ് , സ്വന്തം മോളാണ് അയാളുടെ ഒരേ ഒരു വീക്നെസ് അയാൾക്ക് .. ആ അവളെ ആണ് നീ തല്ലി ബോധം കെടുത്തി ഇട്ടിരിക്കുന്നത് കേട്ടല്ലോ"
സേവ്യർ ചേട്ടൻ മുകളിലേക് നോക്കി ഒന്ന് കുരിശു വരച്ചു
എല്ലംകേട്ട ഞാൻ ഞെട്ടിനില്കുവാണ്
"ഒന്നും ഉണ്ടാവില്ല ചേട്ടാ .. നമുക്കു നോക്കാം വാടാ"
💬 Comments
View all comments