0%

Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.3K

ജെറി എന്നെയും വലിച്ചു ബൈക് പാർക്കിങ് ലേക്ക് പോയി

സേവ്യർ ചേട്ടൻ പുറകിൽ നിന്ന് എന്തോ വിളിച്ചു പറയുന്നുണ്ട് പക്ഷെ എന്റെ ചെവിയിൽ അപ്പോൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല... എന്തോ ഒരു മൂളക്കം മാത്രം.

ക്ലിനിക്ക് പാസ് ചെയ്ത്  പോകുമ്പോൾ എന്റെ തലേ അങ്ങോട്ടെക്ക് ഒന്ന് പാളി നോക്കി അവിടെ നല്ല ആൾക്കൂട്ടം നില്പുണ്ട്

അവൾക്ക് ഫുൾ ഫ്രണ്ട്‌സ് ആണല്ലോ ഇവിടെ അവരാവും

"എന്ത് നോക്കി നില്കുവാ കേറടാ"

ബൈക്കിലേക്ക് കേറിയ ഉടനെ ജെറി വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു

"ടാ പണി ആവോ ടാ "

"പിന്നെ സേവ്യർ ചേട്ടൻ പറഞ്ഞത് നേരാണേൽ നല്ല 8 ന്റെ പണി തന്നെ വരും.., ഇനി എന്തിനാ പറഞ്ഞിട്ട് , നടക്കേണ്ടത് ഒക്കെ നടന്നു ബാക്കി വരുന്നടുത്ത് വച്ചു നോക്കാം "

ജെറി ബൈക്ക് സ്പീഡ് കൂട്ടി വിട്ടു

ഹോസ്പിറ്റലിൽ എത്തിയ ഞാൻ അമ്മയുടെ അടുത്ത് പോയ്‌ ഇരുന്നു

"എന്താടാ മുഖത്ത് ഒരു വാട്ടം ... നീ ഇത് എങ്ങോട്ട് ഓടി പോയതായിരുന്നു.. ആരാ വിളിച്ചത് നിന്നെ?? " അമ്മക്ക് എന്നെ കാണാഞ്ഞിട്ട് മുഖത്തു നല്ല വിഷമം ഉണ്ട്

"അത് ഒന്നും ഇല്ല അമ്മേ ഒന്ന് കോളേജ് വരെ പോയതാ "

"ടാ എന്റെ മുഖത്തു നോക്കി കള്ളം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലന്ന് അറിയാലോ നിനക്ക് പിന്നെയും എന്തിനാടാ ഇങ്ങനെ .. ആട്ടെ നിന്റെ ഫോണ് എന്തേ"

"ഫോണ് അത് ... " അപ്പോഴാണ് ഞാനും അതിനെ പറ്റി ആലോചിച്ചത് തന്നെ ശെടാ അത് എടുത്തോണ്ട് പോരേണ്ടത് ആയിരുന്നു.. ഞാൻ

💬 Comments

View all comments