Chapter Title : ഉണ്ടകണ്ണി 3 [കിരൺ കുമാർ]
... നിന്നെ ഞാൻ എത്ര വട്ടം പുറകി ന്ന് വിളിച്ചത നീ കേട്ടോ... "
"ജെറി പതുക്കെ...
"ടാ നിനക്ക് അറിയാലോ എനിക്ക് ന്റെ അമ്മയല്ലാതെ ആരും ഇല്ല ടാ അവർ ക്ക് എന്തെങ്കിലും പറ്റിയ എനിക്ക് ... എനിക്ക് പിന്നെ സഹിക്കുമോ.. രാജൻ ചേട്ടനും ഫോണ് എടുത്തില്ലേൽ ഇപോ എന്ത് സംഭവിച്ചേനെ... എനിക് ആലോചിക്കാൻ കൂടെ വയ്യ ടാ... എല്ലാം കൂടെ ആയപ്പോ എന്റെ സമനില തെറ്റി പോയതാ... അല്ലാതെ മനപൂർവം അല്ല ടാ "
ഞാൻ തലക്ക് കൈ കൊടുത്ത് ഇരുന്നു
"എന്തായാലും നടക്കാൻ ഉള്ളതൊക്കെ നടന്നു നമുക്ക് ബാക്കി ഇനി വരുന്നിടത്ത് വച്ചു കാണാം .എന്തായാലും സാർ വരട്ടെ.."
കുറച്ചു നേരം ഞങൾ ആ ക്ലാസ്സിൽ ഇരുന്നു
എന്റെ മനസിൽ അതേ സമയം അവളെ തല്ലിയത് ശരിയോ തെറ്റോ എന്നുള്ള ഒരു സംഘർഷം തന്നെ നടക്കുകയായിരുന്നു
'എന്തായാലും നടന്നു ഇനി ബാക്കി നോകാം ...'
ഞാൻ ആത്മഗതം പോലെ പറഞ്ഞു
പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേട്ടു ഞങ്ങൾ 2ഉം ഞെട്ടി. ജെറി എന്നെ നോക്കി
എന്ത് ചെയ്യണം എന്നൊരു ചോദ്യ ഭാവം അവന്റെ മുഖത്ത് കണ്ടു
"ടാ ഞാനാ തുറക്ക്"
മഹേഷ് സർ ആയിരുന്നു
അപ്പോഴാണ് ശ്വാസം നേരെ വീണത്
ജെറി പോയ് ഡോർ തുറന്നു .. സർ കയറിവന്നു സാറിന്റെ മുഖത്തു ഒരു ആശ്വാസം ഫീൽ ചെയ്യുന്നുണ്ടായിരുന്നു
"എന്തായി സാറേ?" ജെറി ചോദിച്ചു
"ഉം ... നിങ്ങളെ പ്രിൻസിപ്പൽ കാണണം ന്ന പറയുന്നേ.. പിന്നെ സസ്‌പെൻഷൻ ഉണ്ടാവാൻ സാധ്യത ഇല്ല
💬 Comments
View all comments