Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]
പെണ്ണിന്റെ കൂടെ ഞാൻ വീട്ടിലേക്ക് നടക്കുന്നു ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ കവിളും അടി കൊണ്ടു തിണർത്തു കിടക്കുന്നു . ചിലരൊക്കെ എന്നോട് കണ്ണുകൊണ്ട് ആരാ എന്താ ന്നൊക്കെ ചോദിക്കുന്നുണ്ട് . ഞാനും തിരിച്ചു കണ്ണുകൊണ്ട് എന്തോ കാണിച്ചു അവരെ ഒതുക്കി. "ഒത്തിരി നടക്കണോ ??" "വേണ്ട അപ്പുറത്ത വ " ഞാൻ നടത്തത്തിനു സ്പീഡ് കൂട്ടി . അവൾ എന്റെ ഒപ്പം എത്താൻ ഇടക്ക് ഓടി വരുന്നുണ്ട്
"ടാ ഒന്ന് പതിയെ പോടാ ഞാനും അങ്ങോട്ട് തന്നെ ഉള്ളതാണ് " അവസാനം ഞാൻ എന്റെ വീട്ടിലേക്ക് കയറുന്ന വഴിയുടെ മുന്നിൽ എത്തി
ഒരു ഷീറ്റ് ഇട്ട പലക കൊണ്ട് മറച്ച സാധാ കൊച്ചു വീട് ആയിരുന്നു എന്റേത് വീടിന് മുന്നിൽ രാജൻ ചേട്ടൻ കസേരയിൽ ഇരുപ്പുണ്ടായിരുന്നു
"ആ നീ വന്നോ ഞാൻ നീ വരാൻ കാത്തിരിക്കുകയായിരുന്നു " എന്നെ കണ്ട രാജൻ ചേട്ടൻ എണീറ്റ് എന്റെ നേരെ നടന്നു വന്നു പെട്ടന്ന് അക്ഷരയെ കണ്ട് പുള്ളി ആരാ ന്ന് എന്നോട് കണ്ണു കൊണ്ട് ചോദിച്ചു
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ വീട് കണ്ടു ഒന്ന് ഞെട്ടി വഴിയിൽ തന്നെ നില്കുവാണ് അവൾ
" ഇത് എന്റെ ക്ളാസിൽ പഠിക്കുന്ന കുട്ടിയ അക്ഷര " ഞാൻ രാജൻ ചേട്ടനെ നോക്കി പറഞ്ഞു
" ആണോ.. ഞാൻ മരുന്നും കാര്യങ്ങളും ഒക്കെ അകത്ത് വച്ചിട്ടുണ്ട് 'അമ്മ കിടക്കുവാ എല്ലാം നോക്കിയേക് ഞാൻ ഇറങ്ങുവാ നീ വരാൻ വേണ്ടി കാത്തിരുന്നത.. മോൾ അമ്മയെ കാണാൻ വന്നതാവും അല്ലെ കേറി വ എന്താ
💬 Comments
View all comments