Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]
വഴിയിൽ തന്നെ നിൽക്കുന്നത് " അവൾ ആകെ വിളറി നില്കുവാണ് ..
"വ അമ്മയെ കാണണ്ടേ " ഞാൻ അവളെ ഉള്ളിലേക്ക് വിളിച്ചു .. രാജൻ ചേട്ടൻ പുള്ളിയുടെ വീട്ടിലേക്ക് പോയി
ഞങ്ൾ കേറിയപ്പോൾ 'അമ്മ നല്ല ഉറക്കം ആയിരുന്നു ഞാൻ അവളെ കട്ടിലിന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുത്തി അമ്മയെ വിളിച്ചു ... രണ്ടുമൂന്ന് വട്ടം വിളിച്ചു കഴിഞ്ഞപ്പോൾ 'അമ്മ എണീറ്റു എന്നെ കണ്ടതും മുഖം വിടർന്നു "നീ ഇത് എവിടെ പോയതാ മോനെ " അതും പറഞ്ഞു തിരിഞ്ഞതും അക്ഷരയെ കണ്ടതും ഒരുമിചായിരുന്നു
"ഇത്.... ഇത് ആരാ മോനെ .. അക്ഷര ആണോ?" അത് കേട്ടതും അവളുടെ മുഖം അത്ഭുതം കൊണ്ട് വിടർന്നു
"അതേ അമ്മേ എങ്ങനെ മനസിലായി " ഞാൻ ചോദിച്ചു
"അത് ഇപോ വേറെ ആർ നിന്റെ കൂടെ ഇപോ ഇവിടെ വരാൻ കൂടാതെ കവിളത്ത് നീ തല്ലിയ പാടും കിടക്കുന്നു കുരുത്തം കെട്ടവനെ.. ഒരു പെങ്കൊച്ചിനെ ഇങ്ങനെ ഒക്കെ തല്ലാമോ " 'അമ്മ സ്വല്പം ദേഷ്യത്തിലാണ് പറഞ്ഞത് ഞാൻ ഒന്നും മിണ്ടിയില്ല " അല്ല മോൾ എന്താ മിണ്ടാതെ ഇരുന്നെ ? ടാ മോൾക്കൊരു കാപ്പി ഇട്ടെ "
'അമ്മ അതും പറഞ്ഞ് എണീക്കാൻ തുടങ്ങി
"അയ്യോ എണീക്കണ്ട അമ്മേ കിടന്നോ കാപ്പി ഒന്നും വേണ്ട. ഞാൻ അമ്മയെ ഒന്ന് കണ്ടു ഒരു മാപ്പ് പറയാൻ വന്നതാ ... ഞാൻ ഫോണ് എടുത്ത് മാറ്റിയ കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത് "
"ഹേയ് അതൊന്നും സാരമില്ല മോളെ എന്തായാലും നടക്കേണ്ടത് ഒക്കെ
💬 Comments
View all comments