Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]
"
"ബിരിയാണി ആവുന്നെ ഉള്ളൂ 12 അര എങ്കിലും ആവും"
"ഓഹോ എന്നാൽ എന്തുണ്ട് ഇപോ കഴിക്കാൻ"
" അപ്പം , പൊറോട്ട, ഇടിയപ്പം, ചപ്പാത്തി, പുട്ട്"
"കറിയോ"
"കറി കടല ,വെജിറ്റബിൾ കുർമ , ബീഫ് , ചിക്കൻ"
"ഓഹോ എന്നെ രണ്ടു സെറ്റ് അപ്പവും ബീഫും എടുത്തോ "
ഞാൻ കാശ് വാങ്ങി അവൾക്ക് കൂപ്പൺ കൊടുത്തു
അവൾ അതും വാങ്ങി അടുത്തുള്ള ഒരു ടേബിളിൽ പോയ് ഇരുന്നു
ഇവൾ ഒറ്റക്ക് വന്നിട്ട് ഈ രണ്ടു പ്ളേറ്റ് എന്തിനാ ഓടർ ചെയ്തത് ആവോ .. എന്നാലും ഇന്നലെ ഭയങ്കര കമ്പനിയായി സംസാരിച്ച ഇവൾ ഇന്ന് എന്നെ പള്ളി പെരുന്നാൾ നു കണ്ട ഭാവം പോലും കാണിച്ചില്ലലോ . ഞാൻ അതും ആലോചിച്ചു വീണ്ടും കൗണ്ടറിൽ ഇരുന്നു.
സീനിയർ ചേട്ടൻമർ ആരോ അവൾക്കുള്ള ഓടർ കൊടുത്തു
ഞാൻ അത് ശ്രദ്ധിക്കാതെ കൗണ്ടറിൽ കാശ് എടുത്ത് എണ്ണി നോക്കിക്കൊണ്ട് ഇരുന്നു.
" അതേ വിളമ്പുകാരാ... "
ഞാൻ തല ഉയർത്തി നോക്കി .. ഇവൾ എന്തിനാ എന്നെ വിളിക്കുന്നെ ആവോ
"അതെ തന്നെ ആണ് ഒന്നിങ് വന്നേ "
ഞാൻ പതിയെ എണീറ്റ് അവൾ ഇരിക്കുന്ന ടേബിളിനു അടുതേക്ക് നടന്നു
" ടാ നീ അവിടെ ഇരുന്നെ" അവൾ അവൾക്ക് അഭിമുഖമായി കിടക്കുന്ന ചെയർ ചൂണ്ടി കൊണ്ട് പറഞ്ഞു
"എന്തിന് " "നീ ഇരിക്ക് പറയാം" ഞാൻ ഇരുന്നു
" ഇനി ആ അപ്പവും ബീഫും എടുത്ത് കഴിക്ക് ഞാൻ നിനക്ക് വേണ്ടി വാങ്ങിയത."
ഞാൻ അന്തംവിട്ട് അവളെ നോക്കി . അവൾ ഒരു പുഞ്ചിരിയോടെ അപ്പം കഴിക്കുവാണ്
"എനിക്ക്... എനിക്ക് വേണ്ട."
"ഓഹോ അതെന്താ നിനക്ക് വേണ്ടത്തത് മര്യാദക്ക് കഴിക്കുന്നുണ്ടോ "
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു "കഴിക്കാൻ ... " അവളുടെ ശബ്ദം ഉയർന്നു ഞാൻ യാന്ത്രികമായി കഴിക്കാൻ തുടങ്ങി
"ആ അങ്ങനെ കഴിക്ക് .." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അയ്യേ ഞാൻ എന്തൊരു മണുങ്ങൂസൻ ആണ് അവൾ ഒന്ന് ഒച്ച വച്ചപ്പോൾ അവൾ
💬 Comments
View all comments