0%

Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.5K

അവൾ കൈവീശി "ഉം" ഞാൻ ഒന്ന് മൂളുക മാത്രം ചെയ്ത് കട ലക്ഷ്യമാക്കി നടന്നു അവൾ കാറും എടുത്ത് പോയ്.

കടയിൽ നിൽക്കുമ്പോഴാണ് ഞാൻ ഫോണ് ന്റെ കാര്യം ഓർത്തത് .. ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് സ്വിച്ച് ഓണ് ആക്കി ..അപ്പോഴേക്കും പുട്ടുപൊടി കിട്ടിയിരുന്നു .. കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഞാൻ ജെറിയെ വിളിച്ചു

"നായിന്റെ മോനെ...@%^@&&@% " നല്ല തെറിയാണ് അവിടുന്ന് കേട്ടത്

"ടാ ടാ ഞാൻ പറയാം... നീ തെറി വിളിക്കാതെ " "പ്ഫ നാറി .. നീ ഒന്നും പറയണ്ട അപ്പോ പോയിട്ടി നിന്റെ ഒരു വിവരോം ഇല്ല . .. നീ അവളുടെ കൂടെ പോയത് കൊണ്ട് ഞാൻ ആകെ പേടിച്ചു ഇരിക്കുവായ്രുന്നു കൊപ്പേ "

ഞാൻ അവനോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു . അവൻ ആണേൽ ഒന്നും വിശ്വസിക്കുന്നില്ല

" എടാ നീ അതിലൊന്നും വീണു പോകരുത് ഇത് എന്തോ ഉടയിപ്പ് ആണ് ഇല്ലേൽ അവൾ ഇങ്ങനെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ മാറുമോ ?"

" എനിക്കും ഒന്നും മനസിലാവുന്നില്ല ടാ അവളുടെ ഉദ്ദേശ്യം എന്താ ന്ന് ഇതൊന്നും പോരാഞ്ഞിട്ട് അവൾ എനിക്ക് ഒരു ഫോണും പുതിയത് വാങ്ങി ദേ ഇപോ അമ്മയെ വീട്ടിൽ വന്നു കണ്ടിട്ട് പോയ്‌തെ ഉള്ളൂ "

"ങേ... പുതിയ ഫോണോ??? വീട്ടിലും വന്നോ .. ശെടാ ഇതെന്ത്... നീ എന്തായാലും നാളെ കോളേജിൽ വ നമുക്ക് അപ്പോ നോക്കാം ഞാൻ ഒന്ന് ആലോചികട്ടെ "

"ആ നീ ആലോചിക് "

💬 Comments

View all comments