Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]
അവൻ ഫോണ് കട്ട് ആക്കി വീട്ടിലേക്ക് നടന്നു . അപ്പോഴും അവന്റെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു ...
പിറ്റേന്ന് കോളേജിൽ എത്തിയ അവനെ കാത്ത് ജെറി വാതുക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു എക്സിബിഷൻ രണ്ടാം ദിനം ആയിരുന്നു . എന്നെ കണ്ടതും അവൻ ഓടി അടുത്ത് വന്നു
"എവിടെ ഫോണ് കാണിച്ചേ " ഞാൻ അവനെ ഫോണ് കാണിച്ചു
"എടാ ഇത്... ഇത് ലേറ്റസ്റ്റ് മോഡൽ mi ആണല്ലോ 20000 നു മുകളിൽ റേറ്റ് ഉണ്ടാവും ഇതിന് .. എന്താടാ ഇതൊകെ ?"
"ടാ കൊപ്പേ അതല്ലേ ഞാൻ പറഞ്ഞേ എനിക്ക് ഒന്നും മനസിലാവുന്നില്ല ന്ന്"
"എന്തായാലും അവൾ വരട്ടെ നമുക്ക് നോക്കാം എന്താ അവളുടെ ഉദ്ദേശ്യം ന്ന് "
ഞങ്ങൾ ക്യാന്റീനിലേക്ക് പോകാതെ വാതുക്കൽ അവളെ കാത്ത് നിന്നു.. എന്നാൽ കുറെ നേരം നിന്നിട്ടും അവളെ കണ്ടില്ല
"വാടാ സമയം ആയി ക്യാന്റീനിൽ ഇനി നമ്മളെ കണ്ടില്ലേൽ സീൻ ആവും "
ഞങ്ങൾ ക്യാന്റീനിലേക്ക് പോയ് ഇന്നലത്തെ അതേ പരിപാടികൾ തുടങ്ങി
എന്നാലും അവൾ എവിടെ പോയ് കാണും ഞാൻ ആലോചിച്ചു
ആദ്യ ദിവസത്തേക്കാൾ തിരക്കായിരുന്നു രണ്ടാം ദിവസം 11 മണി വരെ ഒന്ന് മര്യാദക്ക് ഇരിക്കാൻ പോലും പറ്റാതെ ഞങ്ങൾ പണിയിൽ ആയിരുന്നു .. ഒന്ന് തിരക്ക് കുറഞ്ഞപ്പോൾ ഞങ്ങൾ ക്യാന്റീൻ കൗണ്ടറിൽ ഇരുന്നു ജെറി ഇടക്ക് വർഗീസ് ചേട്ടനുമായി അവസാന ദിവസം ഇതിലും തിരക്ക് ഉണ്ടാവുമെന്നോർത്ത് സാധങ്ങൾ വാങ്ങാൻ പുറത്തേക്ക് പോയി... ആരെങ്കിലും ഒരാൾ നിൽക്കാതെ പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ
💬 Comments
View all comments