0%

Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.5K

കൗണ്ടറിൽ തന്നെ ഇരുന്നു . നല്ല ക്ഷീണം ഉള്ളത് കൊണ്ടും ആൾ ഒന്ന് കുറഞ്ഞത് കൊണ്ടും ഞാൻ അവിടെ ഇരുന്ന് ഒന്ന് മയങ്ങി പോയിരുന്നു.

"അതേ വിളമ്പുകാരാ.... " ഞാൻ ഞെട്ടി എണീറ്റ് നോക്കി . കൗണ്ടറിന് മുന്നിൽ അക്ഷര നിൽക്കുന്നു ഞാൻ അത്ഭുതത്തോടെ അവളെ നോക്കി

"ഹലോ.... ഇവിടെ ഒന്നും ഇല്ലേ "

അവൾ എന്റെ മുഖത്ത് കൈ വീശി

"നീ ... നീ എപ്പോ വന്നു "

"ങേ... അതുകൊള്ള അതൊകെ പറഞ്ഞാലേ ഇവിടെ ഫുഡ് കിട്ടൂ??"

എന്റെ മുഖം വിളറി

" അല്ല ഞാൻ... ആ. എന്താ വേണ്ടത് "

" രണ്ട് ബിരിയാണി "

"ബിരിയാണി ആവുന്നെ ഉള്ളൂ 12 അര എങ്കിലും ആവും"

"ഓഹോ എന്നാൽ എന്തുണ്ട് ഇപോ കഴിക്കാൻ"

" അപ്പം , പൊറോട്ട, ഇടിയപ്പം, ചപ്പാത്തി, പുട്ട്"

"കറിയോ"

"കറി കടല ,വെജിറ്റബിൾ കുർമ , ബീഫ് , ചിക്കൻ"

"ഓഹോ എന്നെ രണ്ടു സെറ്റ് അപ്പവും ബീഫും എടുത്തോ "

ഞാൻ കാശ് വാങ്ങി അവൾക്ക് കൂപ്പൺ കൊടുത്തു

അവൾ അതും വാങ്ങി അടുത്തുള്ള ഒരു ടേബിളിൽ പോയ്‌ ഇരുന്നു

ഇവൾ ഒറ്റക്ക് വന്നിട്ട് ഈ രണ്ടു പ്ളേറ്റ് എന്തിനാ ഓടർ ചെയ്തത് ആവോ .. എന്നാലും ഇന്നലെ ഭയങ്കര കമ്പനിയായി സംസാരിച്ച ഇവൾ ഇന്ന് എന്നെ പള്ളി പെരുന്നാൾ നു കണ്ട ഭാവം പോലും കാണിച്ചില്ലലോ . ഞാൻ അതും ആലോചിച്ചു വീണ്ടും കൗണ്ടറിൽ ഇരുന്നു.

സീനിയർ ചേട്ടൻമർ ആരോ അവൾക്കുള്ള ഓടർ കൊടുത്തു

💬 Comments

View all comments