Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]
വേറെ ബാച്ചിലെ ചില കോഴികൾ എന്റെ നേരെ വന്നു "ടാ നീ എങ്ങനെ അവളെ വളച്ചെടുതട ... സമ്മതിക്കുന്നു നിന്നെ ഭാഗ്യവാൻ" ഞാൻ ഒന്നും മനസിലാകാതെ നില്കുവാ
ജെറി എന്നെയും പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കേറി .
എക്സിബിഷൻ അവസാന ദിവസമായതിനാൽ നല്ല തിരക്ക് ആയിരിക്കും ന്ന് ഉറപ്പാണ്
"ജെറി എന്താടാ സംഭവം " കൗണ്ടറിൽ എത്തിയ ഞാൻ അവനെ മാറ്റി നിർത്തി ചോദിച്ചു
"ടാ നിങ്ങൾ തമ്മിൽ ഇഷ്ടം ആണ് കല്യാണം കഴിക്കാൻ പോകുവാ എന്നൊക്കെ അവൾ ഇന്നലെ പറഞ്ഞത് ഇവിടെ ഫുൾ വൈറൽ ആയി ... എല്ലാരും അറിഞ്ഞു അതിന്റെ ആണ് ഈ കണ്ടതൊക്കെ "
"ങേ... അതിന് ... അവൾ എന്തെങ്കിലും പറഞ്ഞു ന്ന് വച്ചു ഞാൻ എങ്ങനെ "
"ആ ഇനി മോങ്ങിക്കോ നീ ഇപോ ഇവിടുത്തെ ഭാഗ്യ കാമുകൻ ആണ് കോടീശ്വരിയായ അക്ഷര പ്രതാപനെ വളച്ച മഹാ കാമുകൻ " അവൻ എന്തോ വലിയ നാടക ഡയലോഗ് പോലെ പറഞ്ഞു
"ടാ പോടാ മനുഷ്യനെ വെറുതെ പേടിപ്പിക്കല്ലേ... കോപ്പ് "
"ടാ നീ നോക്കിക്കോ അവൾ എന്തോ മുന്നിൽ കണ്ടു കളിക്കുവ ഞാൻ ഇന്നലെ പറഞ്ഞില്ലേ ... നമുക്ക് കണ്ടുപിടിക്കടാ നീ വാ നമുക്ക് പണി തുടങ്ങാം " ജെറി അതും പറഞ്ഞു ക്യാന്റീനിലേ പരിപാടികളിലേക്ക് പോയി കൂടെ ഞാനും
അതേ സമയം മെയിൻ ഹാളിൽ അക്ഷരയെ കൂട്ടുകാരികൾ വളഞ്ഞിരുന്നു . എല്ലാർക്കും അവളുടെ റിലേഷൻ എങ്ങനെ ഉണ്ടായി എന്നൊക്കെ അറിയണം എന്നാൽ അവൾ ഒന്നും മിണ്ടാതെ എല്ലാരേം പിരിച്ചു വിട്ടു .. അവളുടെ ഉറ്റ സുഹൃത്ത് ആയ അരുണിമ മാത്രം അവിടെ നിന്നു . എല്ലാരും മാറി കഴിഞ്ഞപ്പോൾ അരുണിമ അവളുടെ അടുത്തേക്ക് ചെന്നു
"മോളെ എന്താ ഉദ്ദേശ്യം ?? നീ ഒരു ചെക്കനെ പ്രേമിക്കുന്നു അതും കിരണ് നെ പോലെ ഒരാളെ ?? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല "
അത് കേട്ട് അക്ഷര ഒന്നു ചിരിച്ചു
"വിശ്വസിക്കും... കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ... ഇനി അവനും നീയും ഒക്കെ
💬 Comments
View all comments