Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]
ഇരുന്നോ ഇല്ലേൽ ഞാൻ അച്ചനോട് ഒരു വാക്ക് പറഞ്ഞ മതി അറിയാല്ലോ പിന്നെ എന്താ സംഭവിക്കുക ന്ന് " കോപ്പ് ഇത് വലിയ ശല്യം ആയല്ലോ .. ഇവൾക് ഇനി ആ ഉദ്ദേശ്യം തന്നെ എങ്ങാനും ആണോ ഞാൻ പുറത്തേക്ക് നോക്കി ആലോചിച്ചു കൊണ്ടിരുന്നു
കാർ അവളുടെ വീടിനു ഉള്ളിലേക്ക് കയറി അവൾ കാറിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ തന്നെ ഞാൻ ചാടി വെളിയിൽ ഇറങ്ങി നിന്നു അവൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു " കേറി വാടോ വിളമ്പുകാരാ " ഞാൻ അനങ്ങാതെ നില്കുന്നത് കണ്ട് അവൾ അകത്തേക്ക് വിളിച്ചു . സ്വപ്നത്തിൽ കണ്ടത് പോലെ അല്ല എങ്കിൽ കൂടെ ഒട്ടും കുറയാത്ത രീതിയിൽ കൊട്ടാര സദൃശ്യമായ വീട് തന്നെ ആയിരുന്നു അത് ഞാൻ ആണെകിൽ ജീവിതത്തിൽ ആദ്യമായി ആണ് അങ്ങനെ ഒരു വീടിന് ഉൾവശം കാണുന്നത് തന്നെ എന്റെ അന്തം വിട്ടുള്ള നില്പ് കണ്ടു അവൾ അവിടെയുള്ള സോഫയിൽ എന്നോട് ഇരിക്കാൻ പറഞ്ഞു അകത്തേക്ക് പോയി ഞാൻ ആണേൽ ഇരിക്കാനും വയ്യ നിൽക്കാനും വയ്യ എന്നുള്ള അവസ്ഥയിൽ അവിടെ ഇരുന്നു
"ഓഹോ അപ്പോൾ ഇതാണല്ലേ ആള് ... " അകത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു കൂടെ അവളും ഉണ്ട് അവളുടെ അമ്മയാവണം ... ഞാൻ അറിയാതെ സോഫയിൽ നിന്ന് എണീറ്റു "എണീക്കണ്ട ഇരുന്നോ ... കിരൺ ... അല്ലെ? " ഞാൻ അതേ ന്ന് പതിയെ പറഞ്ഞു തല അനക്കി " നീയാണ് അപ്പോ എന്റെ മോളെ തല്ലിയത് അല്ലെ അയ്യോ
💬 Comments
View all comments