Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]
കവിൾ ഒക്കെ ചുവന്നിരിക്കുന്നല്ലോ " അവർ ഒരു കൃത്രിമ ഗൗരവത്തോടെ എന്നോട് ചോദിച്ചുകൊണ്ട് അവളുടേ കവിളിൽ തലോടി "അത് ... ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ..." ഞാൻ വാക്ക് കിട്ടാതെ തപ്പി തടഞ്ഞു "ഉം...ഇവൾക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു .. അച്ചൻ ലാളിച്ചു വഷളാക്കി വച്ചേക്കുവാ.. അഹങ്കാരം ഒട്ടും കുറവ് ഇല്ലാലോ ല്ലേ " ഞാൻ എന്ത് പറയണം ന്ന് അറിയാതെ വളിച്ച മുഖത്തോടെ അവിടെ ഇരുന്നു
"മോൻ പേടിക്കണ്ട .. വേറെ ഒന്നിനും അല്ല സംഭവങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു കോളേജിൽ ഇവളെ ആരോ തല്ലി ബോധം പോയി എന്നൊക്കെ മിസ് വിളിച്ചു പറഞ്ഞിരുന്നു , കേട്ടപാടെ അദ്ദേഹം വെകിളി പിടിച്ചു ഇറങ്ങി അങ്ങോട്ട് വന്നിരുന്നു എന്നാൽ കുറച്ചു കഴിഞ്ഞപ്പോ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചും വരുന്ന കണ്ടു, ആദ്യമായ് ആണ് അങ്ങനെ ഒരു സംഭവം തന്നെ ഇവളെ ആരെങ്കിലും നോവിച്ചന്നറിഞ്ഞ ഭൂകമ്പം ഉണ്ടാക്കുന്ന ആളാണ് ഒരു കുഴപ്പവും ഇല്ലാതെ വരുന്നേ .. പിന്നെ ഇവളെ വിളിച്ചപ്പോൾ ആണ് കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നെ. മുഖത്ത് ഈ പാട് ഒക്കെ എന്തായാലും കുറച്ചു കൂടി പോയി കേട്ടോ.. "' അമ്മ പിന്നെയും അവളുടെ കവിളിൽ തലോടികൊണ്ട് തുടന്നു ഞാൻ മിണ്ടിയില
"പിന്നെ അവൾ ചെയ്‌ത കാര്യം വച്ചു മോന്റെ അമ്മക്ക് സംഭവിക്കാമായിരുന്നതിന് മുന്നിൽ ഇതൊന്നുംഒന്നും അല്ല . അവളോട് മോൻ ക്ഷമിക്കണം അവൾ അറിഞ്ഞോണ്ട് ഒന്നും ചെയ്തത് അല്ല . അതൊണ്ട ഇവളെ കൊണ്ട് നിര്ബന്ധിപ്പിച്ചു ഇപോ തന്നെ മോനെ ഒന്ന് കാണാൻ ഇങ്ങോട്ട് വിളിച്ചത്.,
💬 Comments
View all comments