0%

Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.5K

പഠിച്ചു നല്ല നിലയിൽ എത്തുമെന്ന് അമ്മക്ക് വാക്ക് കൊടുത്തത് ആണ് എന്റെ മനസിൽ വേറെ ചിന്തകൾ ഒന്നും പാടില്ല .... ഞാൻ ദൃഢനിശ്ചയം എടുത്ത് ഉറങ്ങാൻ കിടന്നു

എന്നാലും അവൾ പറഞ്ഞ ആ ബന്ധം എന്താന്ന് എനിക്ക് ഇപ്പോഴും കത്തിയിരുന്നില്ല

രാവിലെ ജെറി വിളിക്കുമ്പോൾ ആണ് ഞാൻ എണീക്കുന്നത്

"എന്താടാ രാവിലെ "

"മൈരേ നീ കോളേജിലേക്ക് വേഗം വന്നേ " "എന്താടാ?" ഞാൻ ഞെട്ടലോടെ ചോദിച്ചു

"നീ വാ അപ്പോ പറയാം "

ഞാൻ വേഗം റെഡി ആയി കോളേജിലേക്ക് പോയി .. എന്റെ ധൃതി കണ്ടു 'അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല ഞാൻ സൈക്കിൾ വെക്കുന്ന കടയ്ക്ക് മുന്നിൽ ജെറി നിൽപ്പുണ്ടായിരുന്നു

"ടാ നീ വന്നേ " എന്നെ കണ്ടതും അവൻ എന്നെ വലിച്ചു കോളേജിലേക്ക് നടന്നു കോളേജിലേക്ക് ചെല്ലുമ്പോൾ തന്നെ എന്നെ അവിടെ പരിചയം ഉള്ള ഓരോരുത്തരും നോക്കി ആക്കിയ പോലെ ചിരിക്കുന്നുണ്ട്

എനിക്ക് ഒന്നും മനസ്സിലായില്ല

കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ അക്ഷരയുടെ പുറകെ നടക്കുന്ന വേറെ ബാച്ചിലെ ചില കോഴികൾ എന്റെ നേരെ വന്നു "ടാ നീ എങ്ങനെ അവളെ വളച്ചെടുതട ... സമ്മതിക്കുന്നു നിന്നെ ഭാഗ്യവാൻ" ഞാൻ ഒന്നും മനസിലാകാതെ നില്കുവാ

ജെറി എന്നെയും പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കേറി .

എക്സിബിഷൻ അവസാന ദിവസമായതിനാൽ നല്ല തിരക്ക് ആയിരിക്കും ന്ന് ഉറപ്പാണ്

"ജെറി എന്താടാ സംഭവം " കൗണ്ടറിൽ എത്തിയ ഞാൻ അവനെ മാറ്റി നിർത്തി ചോദിച്ചു

"ടാ നിങ്ങൾ തമ്മിൽ ഇഷ്ടം

💬 Comments

View all comments