0%

Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.5K

പരിപാടികൾ തടുങ്ങിയത് ഇവൾ"

"അതേ ടാ പക്ഷെ ഇവൾ അന്ന് എന്റെ ഫോണ് എന്തിനാ എടുത്ത് മാറ്റിയത് .. അന്ന് നമ്മൾ ഹോസ്പിറ്റലിൽ നിക്കുമ്പോ ഇവൾ പറഞ്ഞത് ഞാൻ ഇവളുടെ അടുത്ത് ചെല്ലാൻ ആണ് ഫോണ് എടുത്ത് മാറ്റിയത് എന്നല്ലേ?"

"അതേ പക്ഷെ... എനിക്ക് ഒരു സ്പെല്ലിംഗ് മിസ്റ്റേക് ആയാണ് തോന്നിയത് ഇപോ തന്നെ നിന്നെ പ്രേമിക്കുന്നു എന്നു ഇവൾ പബ്ലിക്ക് ആയി പറഞ്ഞത് കേട്ടോ... ആളുകളെ മനപൂർവം അത് അറിയിക്കാൻ വേണ്ടി തന്നെ ആണ് അവൾ പറഞ്ഞത് ന്ന് എനിക് തോന്നുന്നു. "

"ശരിയാണല്ലോ " ഞാൻ അതും ആലോചിച്ചു നിന്നു...

"എന്തായാലും നമുക്ക് നോക്കാം വ നമുക്ക് ഇപോ പണി ഉണ്ട്" ജെറി അതും പറഞ്ഞു ക്യാന്റീൻ കൗണ്ടറിലേക്ക് പോയി കൂടെ ഞാനും

ആ ദിവസം പിന്നെ ഞാനക്ഷരയെ കണ്ടില്ല . കാണാൻ വേണ്ടി ശ്രമിച്ചതും ഇല്ല എന്തൊക്കെയോ പേടി ഉള്ളിൽ നിറഞ്ഞു തുടങ്ങിയിരുന്നു .

അന്ന് വീട്ടിൽ ചെന്ന് അമ്മയെ കണ്ടപ്പോഴാണ് മനസ് ഒന്ന് തണുത്തത് .

അമ്മയോട് എല്ലാം പറയണോ ... ഞാൻ കുറെ മനസിൽ ഇട്ട് ആലോചിച്ചു പിന്നെ വേണ്ട ന്ന് വച്ചു .

അന്ന് ഉറങ്ങാൻ കിടന്നപ്പോഴും അക്ഷര എന്നെ പ്രേമിക്കുന്നു കല്യാണം കഴിക്കാൻ പോകുന്നു എന്ന വാക്കുകൾ ആയിരുന്നു മനസിൽ മുഴുവൻ ... ശെടാ ഇതൊക്കെ ഞാൻ എന്തിനാ ആലോചിക്കുന്നെ .. അവൾ ഒരു കാശുകാരി പെണ്ണ് അവളുടെ ടൈം പാസ്സിനു എന്തെങ്കിലും ഒക്കെ കാണിച്ചു കൂട്ടുന്നത് ആവും ഞാൻ പഠിക്കാൻ ആണ് ആ കോളേജിൽ പോകുന്നേ

💬 Comments

View all comments