0%

Chapter Title : ഉണ്ടകണ്ണി 4 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.5K

"എടി എടി ഒരുമ്പട്ടവളെ നിനക്ക് തട്ടി കളിയ്ക്കാൻ ഉള്ള പാവ ഒന്നും അല്ല ഇവൻ.. ഇവന് ചോദിക്കാനും പറയാനും ആരും ഇല്ല ന്നും നീ കരുതണ്ട .. നിനക്ക് ഇങ്ങനെ കൊണ്ടുനടക്കാൻ ഇവിടെ വേറെ പല വായി നോക്കികളും നിന്റെ പുറകെ നടക്കുന്നുണ്ടല്ലോ പോയ്‌ അവന്മാരെ പൊക്കി കൊണ്ടു നടക്ക് .. ഇവനെ കിട്ടില്ല.."

ജെറി നിന്ന് കത്തുവാണ് ഞാൻ ആണേൽ എന്ത് പറയണം ന്ന് അറിയാതെ നിൽകുന്നു . ഇടക്ക് അവൾ എന്നെ നോക്കുന്നുണ്ട് പക്ഷെ എനിക്ക് ഒന്നും പറയാനും ഇല്ല താനും

"അവനെ കിട്ടുമോ ഇല്ലയോ എന്നൊക്കെ നീ പറയണ്ട അവൻ പറഞ്ഞോളും .. പിന്നെ നീ അവന്റെ വെറുമൊരു കൂട്ടുകാരൻ മാത്രം അല്ലെ .. "

"അതേ കൂട്ടുകാരൻ ആണ് നീ അത് പോലും അല്ലാലോ "

"കൂട്ടുകാരൻ അല്ലായിരിക്കും പക്ഷെ ഞങ്ങൾ തമ്മിൽ വേറൊരു ബന്ധം ഉണ്ട് പക്‌ഷേ അത് നിന്നോട് ഇപോ പറയാൻ സൗകര്യം ഇല്ല അത് ഞാൻ വേണ്ടപോലെ സൗകര്യം പോലെ അവനോട് പറഞ്ഞോളും കേട്ടല്ലോ... ബൈ വിളമ്പുകാരാ "

അവൾ അതും പറഞ്ഞു എനിക്ക് ടാറ്റയും തന്ന് ക്യാന്റീൻ വിട്ട് ഇറങ്ങി നടന്നു..

"എന്താടാ ഇതിന്റെയൊക്കെ അർത്ഥം ?? " അവൾ പോയതും ജെറി എന്റെ കുത്തിനു കേറി പിടിച്ചു ചോദച്ചു

"എന്റെ പൊന്നു ജെറി നീ കണ്ടില്ലേ അവൾ അപ്പോ പറഞ്ഞതെ എനിക്കും അറിയൂ "

അവൻ എന്റെ കോളറിൽ നിന്നും വിട്ടു

"എടാ ഇതെന്തോ ചതിയ.. അവളെ നീ തല്ലിയ മുതൽ അല്ലെ ഈ

💬 Comments

View all comments