0%

Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

ഞാൻ കൂടെയും കയറി

ഇനി നമുക്കു ഒരു സിനിമ കണ്ടാലോ.. അവൾ അതും പറഞ്ഞു വണ്ടി മുന്നോട്ട് എടുക്കാൻ പോയതും , ഞങ്ങളുടെ വണ്ടിക്ക് കുറുകെ ഒരു താർ ജീപ്പ്‌ കൊണ്ടു നിർത്തി
ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അക്ഷരയുടെ കണ്ണിൽ ഭയം നിറയുന്നത് ഞാൻ കണ്ടു ഞാൻ എന്താണ് ന്ന് ചോദിക്കാൻ ഒരുങ്ങിയതും ആ ജീപ്പിൽ നിന്നും ആജാനബാഹുവായൂ ഒരു യുവാവ് ഇറങ്ങി വന്നു

ഞാൻ അത് ആരാണ് ന്ന് ചോദിക്കാൻ ഒരുങ്ങിയതും അയാൾ ഡ്രൈവിങ് സീറ്റിൽ അവളുടെ അടുത്ത് എത്തിയിരുന്നു

"ഉം ഇറങ് " അയാൾ എന്നെ നോക്കി കൊണ്ട് അവളോട് പറഞ്ഞു

"ഹരിയേട്ട.. ഞാൻ .. ഞാൻ പറയാം ഇപോ പോ"
അവൾ പറഞ്ഞു

"ഇങ്ങോട്ട് ഇറങ്ങടി" അയാൾ അവളുടെ ഡോർ തുറന്നു അവളെ പിടിച് ഇറക്കി
രംഗം പന്തിയല്ല ന്ന് കണ്ടു ഞാനും വണ്ടിക് വെളിയിൽ ഇറങ്ങി

"ആരാടി ഇവൻ " അയാൾ എന്നെ ചൂണ്ടി അവളോട് പറഞ്ഞു
"ഹരിയേട്ടൻ ഇപോ പോ ഞാൻ പിന്നെ പറയാം എല്ലാം " അവൾ ഗൗരവത്തോടെ പറഞ്ഞു

"ഹരിയേട്ടൻ ഇപോ പോണില്ല മര്യാദക്ക് പറയടി ആരാ ഇവൻ "

"ഞാൻ കെട്ടാൻ പോകുന്ന ആൾ .. എന്റെ കാമുകൻ എന്തേ"

അവൾ അയാളുടെ നേരെ ചീറി

"ഓഹോ ഇവനാണോ നിന്നെ കെട്ടാൻ പോകുന്നത് അത് ശരിഅപ്പോൾ ഞാൻ ആരാടി  " അയാൾഅതും പറഞ്ഞു അവളെ
തല്ലാൻ ഓങ്ങിയതും ഞാൻ ഓടി അയാളുടെ കയിൽകയറി പിടിച്ചു

"പ്ഫ നായേ ഹരി യുടെ കൈ തടയാൻ മാത്രം ആയോ

💬 Comments

View all comments