0%

Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

കൂടെ ഞാനും .

കാറിലേക്ക് കയറിയപ്പോൾ ആണ് ഞാൻ ഫോണിന്റെ കാര്യം തന്നെ ഓർക്കുന്നത്

"ടി ഇനിഎന്റെ ഫോണ് താ പ്ലീസ് "

അവൾ ചിരിച്ചു കൊണ്ട് ഫോണ് എടുത്ത് എനിക്ക് തന്നു
ഞാൻ നോക്കുമ്പോൾ 7 മിസ് കോൾ ഉണ്ട് എല്ലാം ജെറി ഹമ്മെ  എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി . വാട്‌സ്ആപ്പ് നോക്കിയപ്പോൾ അവന്റെ വോയസ് ഉണ്ട് ഫുൾ തെറി ആവും ന്ന് ഉറപ്പ് ഉള്ള കൊണ്ട് ഞാൻ ഒന്നും പ്ളേ ചെയ്തില്ല .എന്തായാലും എല്ലാം കഴിഞ്ഞു അവനെ പോയി കാണാം അതാ നല്ലത്

അക്ഷര വണ്ടി മുന്നോട്ട് പായിച്ചു കൊണ്ടേ ഇരുന്നു ഇടപ്പള്ളി ലുലു മാളിൽ ആണ് ഞങ്ൾ പിന്നെ പോയത് . പാർക്കിങ്ങിൽ വണ്ടിയും ഇട്ട് ഞങ്ൾ അകത്തു കയറി അവൾ ആണേൽ എന്നോട് ഒട്ടിയാണ് നടക്കുന്നത് .. ആ മാൾ മുഴുവൻ എന്നെയും കൊണ്ട് അവൾ കറങ്ങി അവസാനം ഹൈപ്പർ മാർക്കറ്റിൽ കയറി എന്തൊക്കെയോ സാധനങ്ങൾ ഒക്കെ വാങ്ങി
"ഇത് എല്ലാം ഇനി  എനിക്ക് ആണോ ആവോ ദൈവമേ "

ഞാൻ മനസിൽ കരുതി

എന്തായാലും ജെറി യെ വിളിച്ചു എല്ലാം പറയണം അവൾ ഒരു പാവമാ ന്ന് ഒക്കെ .. ഞാൻ അതൊകെ ആലോചിച്ചു നിന്നപ്പോൾ അവൾ ബില്ലും  കൊടുത്ത് ഇറങ്ങി വന്നു

"അപ്പോ പോവാം "
ഞാൻ തല കുലുക്കി

ഞങ്ൾ നടന്ന് വണ്ടി പാർക്കിങ്ങിൽ എത്തി

അക്ഷര വണ്ടി യുടെ ഡിക്കി തുറന്നു ഓരോ സാധനങ്ങൾ വച്ചു പിന്നീട് വന്നു ഡ്രൈവർ സീറ്റിൽ കയറി

💬 Comments

View all comments