0%

Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

അപ്പോഴാണ് ഷഡി ടെ കാര്യമാണ് അവൾ പറഞ്ഞത് ന്ന് എനിക്ക് കത്തിയത്
ഞാൻ എന്തോ പറയാൻ വന്നപ്പോൾ അവൾ അതിൽ നിന്നും ഒരു ജോഡി ഷർട്ടും പാന്റും എടുത്ത് എന്റെ നേരെ നീട്ടി അത് ഇട്ടോണ്ട് വരാൻ പറഞ്ഞു

"പോയ്‌ ഇട്ടോണ്ട് വാടാ ചെക്കാ"
ഞാൻ അനങ്ങാതെ നിന്നപ്പോൾ അവൾ എന്നെ തള്ളി വിട്ടു .
ചെയിഞ്ചിങ് റൂമിൽ കയറി ഞാൻ ഡ്രസ് ഒക്കെ മാറി പുറത്ത് ഇറങ്ങിയപ്പോൾ അക്ഷരയെ അവിടെ കണ്ടില്ല ..

ദൈവമേ അവൾ പണി തന്നതാണോ

ഞാൻ അതും കരുതി ബില്ലിംഗ് കൗണ്ടറിലേക് നടന്നു അവൾ ബിൽ അടച്ചു ബാക്കി ഡ്രസും ആയി ഇറങ്ങി ന്ന് അവിടെ നിന്ന സെയിൽസ് ഗേൾ പറഞ്ഞു
ഞാൻ പുറത്തേക്ക് ഇറങ്ങുന്നെ മുന്നേ ബിൽ എത്ര ആയെന്ന് ബിൽ അടിക്കാൻ ഇരുന്ന പയ്യനോട് ചോദിച്ചു അവൻ പറഞ്ഞതുക കേട്ട് ഞാൻ ഞെട്ടി നിന്നപ്പോൾ

"ആഹാ അസ്സൽ ആയിരിക്കുന്നല്ലോ ..."
നോക്കുമ്പോൾ അവളാണ്

"നീ ഇത് എവിടെ പോയതാ .. ഇത്രയും വിലക്ക് ഒന്നും വേണ്ട 15000 രൂപയോ ഇതെന്താ ഹയ്യോ "
ഞാൻ അതും പറഞ്ഞു അവളുടെ അടുക്കലേക്ക് ചെന്നു

"അതിന് എന്താ ഇത് ഞാൻ നിനക്ക് വാങ്ങി തരുന്നത് ആണ് വില ഒന്നും നീ നോക്കണ്ട . "
"എടി എന്നാലും "
"ഒരു എന്നാലും ഇല്ല വാ "
അവൾ അതും പറഞ്ഞു അവളുടെ ഫോണ് എടുത്ത് എന്റെ കൂടെയുള്ള ഒരു സെൽഫി എടുത്തു .. പിന്നെ അത് സ്റ്റേറ്സും ഒക്കെ ആക്കി നടന്നു

💬 Comments

View all comments