Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]
"ഉം "
"എങ്ങോട്ടാ നമ്മൾ പോകുന്നത് ?"
"ആദ്യം ഒരു പരിപാടി ഉണ്ട് അപ്പോ കണ്ടോ " അതും പറഞ്ഞവൾ കാറിലെ പാട്ട് ഉച്ചത്തിൽ വച്ചു . ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല
അവൾ വണ്ടി mg റോഡിൽ കല്യാണിന്റെ പാർക്കിങ്ങിൽ കയറ്റി നിർത്തി
" ഇതെന്താ ഇവിടെ ? "
"ഇറങ്ങി വാടാ ചെക്കാ" അവൾ അതും പറഞ്ഞു ഇറങ്ങി
അവൾ കടയ്ക്ക് ഉള്ളിലേക്ക് കയറി കൂടെ ഞാനും . അത്ര വമ്പൻ ഒരു കടക്ക് ഉള്ളിൽ ഞാനാദ്യമായി കയറുകയാണ് . അക്ഷര അവിടെ നിന്ന സെയിൽസ് ഗേളിനെ വിളിച്ചു ജൻറ്സ് സെക്ഷൻ തിരക്കി ന്നിട്ട് എന്നെയും കൈക്ക് പിടിച്ചു വലിച്ചു കൊണ്ടു അങ്ങോട്ട് കൊണ്ടുപോയി ...
"നിന്റെ സൈസ് എത്ര "
ഞാൻ എന്ത് ന്ന് രീതിയിൽ നിന്നപ്പോൾ അവൾ എന്റെ കോളർ പിടിച്ചു മടക്കി ഷർട്ട് സൈസും ഇട്ടിരുന്ന ഷർട്ട് പൊക്കി ജീൻസിന്റെ സൈസും ആ പെണ്ണിനോട് പറഞ്ഞു കൊടുത്തു .. ഞാൻ ആകെ ചൂളി പോയി അവളുടെ ചെയ്തികൾ കൊണ്ട്
പിന്നെ എന്നെ ഞെട്ടിച്ചു കൊണ്ട് വമ്പൻ ബ്രാൻഡുകളുടെ കുറെ ജീൻസും കുറെ ടീ ഷർട്ടും ഷർട്ടും ഒക്കെ അവൾ വാങ്ങി കൂട്ടി
"ഇതൊക്കെ എന്തിനാ... ആർക്കാ..? "
"ഇതൊകെ എന്റെ കാമുകനു എന്തേ??... ടാ നിന്റെ സൈസ് എത്ര "
ഞാൻ എന്തിന്റെ ന്ന് മനസിലാകാതെ നിന്നു
അവൾ പെട്ടെന്ന് എന്നെ ഒന്ന് ചുറ്റും നടന്നു നോക്കി
"ആ ഒരു 90 കാണും കൂടിയത് എടുത്തോ 5 എണ്ണം "
💬 Comments
View all comments