Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]
എന്തെങ്കിലും കാണിക്ക് "
ജെറി അതും പറഞ്ഞു തിരിച്ച് ആ കൂട്ടത്തിലേക്ക് പോയി
എന്റെ കയ്യിലെ ബിയർ തീർന്നു.. അവിടെ പാട്ട് പൊടി പൊടിക്കുന്നു , ഞാൻ ഫോണ് എടുത്ത് നെറ്റ് ഓണ് ആക്കി .
നെറ്റ് ഓണ് ആക്കാൻ കാത്തിരിക്കുവായിരുന്നു ന്ന് തോന്നുന്നു മാലപ്പടക്കം പൊട്ടിയ പോലെ.വാട്സ്ആപ് മെസ്സേജുകൾ വരുന്നു . അവസാനം അക്ഷര എന്നു സേവ് ചെയ്തിരിക്കുന്ന നമ്പറിൽ ഒരു മെസ്സേജ് ഞാൻ കണ്ടു
'ഹലോ വിളമ്പുകാരാ..'
കോപ്പ് റിപ്ലെ കൊടുക്കണോ ..... ഞാൻ ആലോചിചിരുന്നപ്പോൾ വീണ്ടും വോയ്സ് മെസ്സേജ് വന്നു
'ആഹാ നീ ഓണലൈൻ വന്നിട്ടും മിണ്ടാതെ ഇരിക്കുവാ??.. ടാ..... '
ഇനിയും വച്ചോണ്ടിരുന്നാൽ അവൾ വല്ല കോളും ചെയ്യും ന്ന് എനിക്ക് തോന്നി ഞാൻ റിപ്ലെ കൊടുക്കാൻ തീരുമാനിച്ചു
'ഹലോ.. അക്ഷര'
'ആഹാ അപ്പോ അവിടെ ഉണ്ട്.. ഞാൻ ഓർത്തു നീ ഫോണും ഓണ് ആക്കി വച്ചു എങ്ങോ പോയി ന്ന് . നിനക്കെന്താ എനിക് റിപ്ലെ തരാൻ മടി ?? ?
ഹേയ് അങ്ങനെ ഒന്നും ഇല്ലാലോ ഞാൻ ഇവിടെ തിരക്ക് ആയിരുന്നു .
എന്താണ് പരിപാടി എവിടാ നീ കോളേജിൽ നിന്ന് പോന്നില്ലേ ഇതുവരെ
ഇല്ല ഇവിടെ വർഗീസ് ചേട്ടന്റെ ട്രീറ്റ് ആണ് അതിന്റെ കുറച്ചു പരിപാടികൾ
ഓഹോ വെള്ളം കളി ആണല്ലേ?? നീ കുടിക്കോ
ഹേ അങ്ങനെ ഇല്ല ബിയർ മാത്രം
മറ്റേ അവൻ ഉണ്ടോ അവിടെ ജെറി
ഉണ്ടല്ലോ എന്തേ..?
ഉം ഒന്നും ഇല്ല വേഗം വീട്ടിൽ പോവാൻ നോക്ക് . പിന്നെ ഇനി നാളെ
💬 Comments
View all comments