Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]
രാവിലെ ഫ്രീയാണോ
എന്തേ ..?
നാളെ കോളേജ് ഇലല്ലോ രാവിലെ റെഡി ആയി നിന്നോ നമുക്ക് കുറച്ചു പരിപാടികൾ ഉണ്ട്.
പണി പാളിയോ ഞാൻ മനസ്സിൽ കരുതി
'അത് പിന്നെ എനിക്ക് ജെറിയുമായി ഒരു സ്‌ഥലം വരെ പോകാൻ ഉണ്ട്'
പിന്നെ പിന്നെ .. നീ എങ്ങും പോണില്ല .
ഞാൻ രാവിലെ വീട്ടിൽ വരും നിന്നെ അവിടെ കണ്ടില്ലെങ്കിലാണ് അറിയാല്ലോ.എന്നെ..
അവൾക്ക് ഭീഷണി ടെ സ്വരം കോപ്പ്
"ടാ ആരാടാ കുറെ നേരായല്ലോ നീ വോയ്സ് അയച്ചു കളിക്കുന്നു" ജെറി ആയിരുന്നു
" ഹേയ് ഒന്നും ഇല്ല ടാ ഞാൻ ചുമ്മ ... ..
ആ.. അതു പിന്നെ...രാജൻ ചേട്ടൻ, രാജൻ ചേട്ടൻ ആയിരുന്നു ഒരു വർക്ക് ന്റെ കാര്യം പറയുകയായിരുന്നു "
അവനു എന്നെ വിശ്വാസം വരാത്ത പോലെ ഇരുത്തി ഒന്ന് നോക്കി.. വെള്ള പുറത്ത് ആയത് ഭാഗ്യം ഇല്ലേൽ അവനിപ്പോൾ ഫുൾ തപ്പി കണ്ടു പിടിച്ചേനെ
" ആ എന്തേലും ആവട്ടെ വാ വീട്ടിൽ പോണ്ടെ"?
അവൻ എന്നെ വലിച്ചു പൊക്കി
ഞങ്ങൾ അവിടുന്ന് ഇറങ്ങി
"എടാ രാവിലെ 7 മണിക്ക് വീട്ടിൽ വന്ന് എന്നെ എങ്ങോട്ടെങ്കിലും കൊണ്ട് പോകുമോ ??"
"ങേ... നിന്നെ എങ്ങോട്ട് കൊണ്ടുപോകാൻ?? "
ജെറി വണ്ടി ഓടിക്കുന്ന വഴി തിരക്കി
" അത്... അത് നമുക്ക് എങ്ങോട്ടെങ്കിലും പോവാം... ങാ..
പൊന്മുടി കാണാൻ പോവാം "
"ങേ.... നിനക്ക് എന്ത് പറ്റി പെട്ടെന്ന് ഇപോ ? ഒരു പ്ലാനും ഇല്ലാതെ ചുമ്മ പൊന്മുടി കാണാൻ പോവാൻ"
"ടാ
💬 Comments
View all comments