0%

Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

നിനക്ക് പറ്റുമോ എങ്കിൽ വാ പ്ലീസ് .. "

"ആ വരാം ദൈവമേ ഒരു ബിയർ അടിച്ച ഇങ്ങനെ കിളി പോകുമോ..."

ജെറി എന്നെ വീട്ടിൽ ആക്കി പോയി .അവൻ വണ്ടി സ്റ്റാർട്ട് ആക്കി പോയപ്പോഴും ഞാൻ അവനോട് മറക്കല്ലേ ന്ന് വിളിച്ചു പറയുന്നുണ്ട്..

വീട്ടിൽ ചെന്നപ്പോ അമ്മ വാതുക്കൽ നില്പുണ്ട്

"എന്തായി കഴിഞ്ഞോ കോളേജിലെ കാര്യങ്ങൾ ഒക്കെ"

"ആ കഴിഞ്ഞമ്മേ ."
ഞാൻ അതും പറഞ്ഞു അമ്മയെ മറികടന്ന് അകത്തേക്ക് കേറാൻ തുടങ്ങി

"അവിടെ നിന്നെ എന്റെ മോൻ... "
അമ്മ വാതിലിനു കുറുകെ കൈ വച്ചു ചോദിച്ചു

"നീ വെള്ളം അടിച്ചിട്ടുണ്ടോ??" അമ്മ സംശയരൂപേണ ചോദിച്ചു

"ഞാൻ... അത്.... ഇല്ല എന്താ മേ" ഞാൻ തപ്പി തടഞ്ഞു

"ഉവ്വോ ന്ന എന്റെ മോൻ ഒന്ന് ഊതിക്കെ നോക്കട്ടെ "

"അമ്മേ സോറി ഞാൻ ഒരു ബിയർ മാത്രേ കഴിച്ചുള്ളു "
ഞാൻ തൊഴുതു കൊണ്ട് പറഞ്ഞു
"ടാ നിന്നോഡ് ഞാൻ ഒരുപാട് തവണ പറഞ്ഞതാ എന്നോട് നീ കള്ളം പറയണ്ട പറഞ്ഞിട്ട് കാര്യമില്ല ന്ന്
"സോറി അമ്മേ "
ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി
"അതേ ഇത് ഇങ്ങനെ സ്ഥിരം ആക്കണ്ട ... കേട്ടോ "
"ശെരി അമ്മേ, അമ്മ പറയുന്ന പോലെ "
ഞാൻ ഉച്ചത്തിൽ പറഞ്ഞു

"അതേ ... ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ"

"ങേ എന്താ "
ഞാൻ ഒന്നും മസിലാകാതെ ചോദിച്ചു

"ആ നിന്നോട് ബിയർ കുടിക്കൽ വേണ്ട കുറക്കാൻ ഒക്കെ പറയാൻ പറഞ്ഞു "

"ആര് .."

💬 Comments

View all comments