0%

Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

ഡ്രസ് മറിക്കൊണ്ടിരുന്ന ഞാൻ ഒന്നും മനസിലാകാതെ അമ്മയുടെ അടുത്തേക്ക് നടന്നു

" ആരോ... ആ നമ്മുടെ അക്ഷര മോള് ,
ഇതെന്ത് കോലം പോയ്‌ ഡ്രസ് മാറുചെക്കാ " അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു

ഞാൻ സ്തബ്ധനായി പോയിരുന്നു . അവൾ വീട്ടിലും എനിക്ക് പണി തരാൻ തുടങ്ങിയിരിക്കുന്നു... ഏത് നേരതാണോ ദൈവമേ .... ഞാൻ പ്രാകികൊണ്ടു ഡ്രസ് മാറാൻ  തുടങ്ങി..

ഡ്രസ് മാറി വന്നപ്പോൾ അമ്മ കഞ്ഞിയും പയർ തോരനും എടുത്ത് തന്നു.  അക്ഷരയെ പറ്റി അധികം അമ്മയെ കൊണ്ട് സംസാരിപ്പിക്കാതെ ഇരിക്കാൻ ഞാൻ മാക്സിമം നോക്കുന്നുണ്ടായിരുന്നു .. വേറെ എന്തൊക്കെയോ കാര്യങ്ങൾ അമ്മയോട് ചോദിച്ചു ഞാൻ വിഷയം മാറ്റി കളഞ്ഞു

ഫുഡ് കഴിച്ചിട്ട് കിടക്കാൻ നേരം ഞാൻ  ഓരോന്ന് ആലോചിച്ചു കൂട്ടി
രാവിലെ ലവൾ വരുന്നെന് മുന്നേ മുങ്ങണം ഇല്ലേൽ എനിക് പണി ആണ് .. ഫോണിൽ അലാറം സെറ്റ് ആക്കി ഞാൻ കിടന്നു.

7 മണിക്ക് പോകേണ്ട കൊണ്ട് 6 മണിക്കെ ഞാനാലാറം വച്ചിരുന്നു

ആദ്യ അലാറം അടിച്ചപ്പോൾ തന്നെ ഞാൻ ചാടി എണീറ്റു.. ആദ്യം തന്നെ ജെറിയെ വിളിച്ചു അവനെയും പൊക്കി പോയ്‌ റെഡി ആയി വരാൻ പറഞ്ഞു . അവനാണേൽ വെളുപ്പാൻ കാലത്ത് തന്നെ തെറി ആണ്.. അവനു അറിയില്ലലോ ലവൾ പറഞ്ഞ കാര്യം . പിന്നെ ഞാൻ എന്തൊക്കെയോ പറഞ്ഞു അവനെ റെഡി ആകാൻ വിട്ടു

നേരം വെളുത്ത് വരുവാ നല്ല മൂത്ര ശങ്ക ഉണ്ട് . എന്തായാലും കുളിമുറിയിൽ പോണം ഞാൻ ബ്രഷ് എടുത്ത് പേസ്റ്റും തേച്

💬 Comments

View all comments