Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]
എണ്ണയും വച്ച് തോർത്തും എടുത്ത് തോളിൽ ഇട്ടു ഒരു മുണ്ട് മാത്രം ഉടത്ത് പുറത്തേക്ക് ഇറങ്ങി.. അമ്മ നല്ല ഉറക്കം ആണ് ആശുപത്രിയിൽ ഒക്കെ പോയതിന്റെ ക്ഷീണം ആയ കൊണ്ട് ഇപോ അമ്മ വെളുപ്പിനു എണീക്കൽ കുറവാണ്.
6 മണി ആണേലും ചെറിയ വെളിച്ചം ആയി വരുന്നെ ഉള്ളൂ ഞാൻ ബ്രഷ് എടുത്ത് പല്ലു തേക്കാൻ തുടങ്ങിയതും പുറകിൽ നിന്ന് ഒരു ചിരി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മുറ്റത്ത് ഇട്ടിരുന്ന കസേരയിൽ ഒരു രൂപം ഇരിക്കുന്നു . ഞാൻ അടുത്തേക്ക് ചെന്നു നോക്കി ... ആളെ മനസിലായ ഞാൻ ഞെട്ടി
അക്ഷര..... നീ... നീ എന്താ ഈ നേരത്ത് ??
അവൾ ആണെങ്കിൽ എന്റെ കോലം കണ്ടു ചിരിയാണ്... അപ്പോഴാണ് ഞാൻ എന്റെ അവസ്‌ഥ ഓർത്തത് ഞാൻ ചാടി അകത്ത് കയറി കതക് വഴി തല മാത്രം വെളിയിൽ ഇട്ടു
"അയ്യേ എന്ത് നാണമാണ് ചെക്കാ നിനക്ക് ഞാനൊന്നും ചെയ്യില്ല നീ ഇങ് വാ "
അവൾ കുണുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു
"പോടി... നീ എന്താ ഈ സമയത്ത് ഇവിടെ ...??"
ഞാൻ അലറി
"ശെടാ അതുശരി നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ രാവിലെ ഒരു സ്‌ഥലം വരെ പോവാം ന്ന്."
"അതിന് നീ ഈ വെളുപ്പിനെ ഇങ്ങനെ .."
"അത് നീ മുങ്ങും ന്ന് എനിക്ക് അറിയാം അതൊണ്ട വേഗം പോയ് റെഡി ആയി വ ഞാൻ ഇവിടെ ഇരിക്കാം അമ്മ എണീറ്റില്ലാ ല്ലേ ??"
അവൾ അതും പറഞ്ഞകത്തേക്ക് കേറാൻ ഒരുങ്ങിയതും ഞാൻ
💬 Comments
View all comments