Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]
ഓടി പോയ് ഒരു റ്റി ഷർട്ട് ഇട്ടു പുറത്തേക്ക് ഇറങ്ങി . ജെറിയെ ഒന്ന് വിളിക്കണം ഇത് പണി ആവും .
ഞാൻ ഫോണ് എടുക്കാൻ വീണ്ടും അകത്തേക്ക് കയറി എന്നാൽ ഫോണ് അവിടെയെങ്ങും കണ്ടില്ല
"നീ ഫോണ് ആണോ നോക്കുന്നെ അതൊകെ എന്റെ കയ്യിൽ ഉണ്ട് .. ബാത്റൂമിൽ പോണ നിനക്കു എന്തിനാ ഫോണ് ഏ..??? "
അവൾ കള്ള ചിരിയോടെ ഫോണ് എന്റെ നേരെ കാണിച്ചു കൊണ്ടു പറഞ്ഞു
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല നേരെ പുറത്തേക്ക് ഇറങ്ങി കുളിക്കാൻനും മറ്റും ഒക്കെ പോയി .
കുളിച്ചു ഇറങ്ങി വരുമ്പോൾ അവൾ അമ്മയെ വിളിച്ച് എണീപ്പിച്ചു കാപ്പി ഒക്കെ ഉണ്ടാകുക ആയിരുന്നു .. എന്നെ കണ്ടതും അമ്മ പ്രത്യേക മുഖഭാവത്തിൽ കണ്ണു കാണിച്ചു ,
ഞാൻ ആണേൽ എനിക്ക് ഒന്നും അറിയില്ല അമ്മേ എന്നും കാണിച്ചു
അവളാനേൽ അമ്മയും ആയി എന്തൊക്കെയോ പറഞ്ഞു കാപ്പി കുടിച്ചു ഒരു ഗ്ലാസ് എനിക്കും തന്നു ..
"ഇതും കുടിച്ചു വേഗം ഒരുങ്ങു .. നമുക്കു പോവണ്ടേ "
"നിങ്ങൾ എവിടെ പോണ് " അമ്മയാണ് ചോദിച്ചത്
"ചുമ്മ ഇന്ന് ഫുൾ ഇവനെ ഞാൻ കൊണ്ടു പോവാ അമ്മെ അമ്മക്ക് എന്ത് കാര്യം ഉണ്ടേലും എന്നെ വിളിച്ച മതി കേട്ടോ അയ്യരെ ഞാൻ റെഡിയാക്കി വീട്ടിൽ നിർത്തിയിട്ടുണ്ട് "
അവളുടെ പറച്ചിൽ ഒക്കെ കേട്ട് അമ്മ അന്തം വിട്ട് നില്കുവാണ്
"ഇത്ര വെളുപ്പിനെ നിങ്ങൾ എവിടെ പോണ് അതിന്. ന്ന എന്തെങ്കിലും കഴിച്ചിട്ട് പോവാം നിങ്ങൾ ഇരിക്ക് ഞാൻ
💬 Comments
View all comments