0%

Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

ഉണ്ടാക്കാം" അമ്മ നടക്കാൻ ഒരുങ്ങി

"കുറച്ചു ദൂരം പോണം അതാമ്മെ.. ഒന്നും കഴിക്കാൻ വേണ്ടമ്മ ഞങ്ൾ പുറത്ത് ന്ന് കഴിച്ചോലാം . കിരണേ വേഗം വാ " അവൾ ദൃതി പിടിച്ചു
ഞാൻ ഒരുങ്ങി ഇറങ്ങി കോളേജിൽ പോവാൻ വേണ്ടി അന്ന് വാങ്ങിയ ഷർട്ടും ഒരു പഴേ ജീൻസും ആണ് ഞാൻ ധരിച്ചത് .. അവൾ ഇതൊക്കെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു . ഇതിൽ കോമഡി എന്താണ് എന്നാൽ ഇപോ അവളെയും എന്നെയും കൂടെ നിർത്തിയാൽ ഞാൻ എന്തോ സെലിബ്രിറ്റി ടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ കേറിയ സാധാരണക്കാരനെ പോലെ ആണ്

സമയം 6.45 ആയി ജെറി കോപ്പൻ എന്തായാലും പോസ്റ്റ് തരും ഇല്ലേൽ മുങ്ങാമായിരുന്നു

"ടാ നീ ഇതെന്ത് ആലോചിച് നിക്കുവാ ചെല്ലു അവൾ ഇല്ലേ ഇറങ്ങി നിൽക്കുന്നു "
അമ്മ എന്നെ തട്ടി കൊണ്ട് ചോദിച്ചു

ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങി നടക്കാൻ ഒരുങ്ങിയതും അമ്മ എന്നോട് നിൽക്കാൻ പറഞ്ഞിട്ട് അമ്മയുടെ ബാഗ് ൽ നിന്നും എന്തോ എടുത്തുകൊണ്ട് വന്നു

"ടാ ഇന്ന ഇത് വച്ചോ വല്ല ആവശ്യം വന്നാലോ നമ്മൾ കുറച്ചിൽ കാണിക്കരുതല്ലോ "
ഞാൻ നോക്കുമ്പോൾ 500 രൂപ  മടക്കി എന്റെ കയ്യിൽ വച്ചു തരുവാണ് അമ്മ

ഞാൻ അമ്മയെ നോക്കി ഒന്ന് ചിരിച്ചു അമ്മയും

"എടാ വാടാ " അവൾ അവിടെ കിടന്നു വിളിക്കുവാണ്

ഞാനിറങ്ങി നടന്നു .

അവൾ കാറിൽ കേറി ഞാനും കൂടെ കേറി
"എന്റെ ഫോണ് താ" ഞാൻ ചോദിച്ചു

"തരാം സമയം ആയിട്ടില്ല

💬 Comments

View all comments