Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]
മര്യാദക്ക് അവിടെ ഇരിക്ക് "
ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല .കുറച്ചു നേരമായി വണ്ടി സ്റ്റാർട്ട് ചെയ്തിട്ടും മുന്നോട്ട് എടുക്കാതെ നിക്കുന്ന കണ്ടാണ് ഞാനവളെ നോക്കിയത് . നോക്കുമ്പോ എന്നെ തന്നെ തുറിച്ചു നോക്കി കലിപ്പിച് ഇരിക്കുന്നു അവൾ , എനിക്ക് ആണേൽ ഒന്നും മനസിലായില്ല
"എടാ കൊപ്പേ സീറ്റ് ബെൽറ്റ് ഇടാൻ "
അവൾ അലറി
ഞാൻ അപ്പോഴാണ് അക്കാര്യം ഓർത്തത് . അതിലും രസം ഇപ്പോഴും അത് മര്യാദക്ക് ഇടാൻ എനിക്ക് അറിയില്ല എന്നതാണ് ആകെ രണ്ടാം തവണ ആണ് കാറിൽ ഞാൻ കേറുന്നത് തന്നെ . ഒടുവിൽ അവൾ തന്നെ മുന്നോട്ട് ആഞ്ഞു എനിക്ക് സീറ്റ് ബെൽറ് ഇട്ടു തന്നു . അത് ഇടാനായി അവൾ എന്റെ നേരെ ചാഞ്ഞപ്പോൾ അവളിൽ നിന്നും വരുന്ന ഏതോ മുന്തിയ പെർഫ്യൂമിന്റെ മണവും അവളുടെ അത്രേം അടുത്തുള്ള സമീപ്യവും ഒക്കെ എന്നിൽ എന്തോ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എനിക് മനസിലായി ..
"ദൈവമേ ഇവന് ഞാൻ, എന്നും ഇതുപോലെ ചെയ്ത് കൊടുക്കേണ്ടി വരുമോ ആവോ ... എവിടെ നോക്കി ഇരിക്കുവാ ചെക്കാ ഇത് കണ്ടു പഠിക്ക് ഒന്ന് "
അവൾ തലക്കിട്ട് കൊട്ടിയപോൾ ആണ് ഞാൻ സ്വാബോധത്തിലേക്ക് വന്നത്
ഞാൻ അവൾ ചെയ്യുന്നത് നോക്കി സംഭവം മനസിലായി. ഞാനത് ഊരി ഒന്നൂടെ തനിയെ ഇട്ടു
"ആ മിടുക്കൻ അപ്പോ പോവാം " അവൾ അതും പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തു
എങ്ങോട്ടാ ന്ന് ചോദിക്കണം ന്ന് ഉണ്ടായിരുന്നു പക്ഷെ അവൾ പറയില്ല ന്ന് എനിക്ക് മനസ്സിലായി അതുകൊണ്ട്
💬 Comments
View all comments