0%

Chapter Title : ഉണ്ടകണ്ണി 5 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

ഞാൻ ഒന്നും മിണ്ടാതെ തല കുലുക്കി

വണ്ടി ഞങ്ങളുടെ വഴി കടന്നു മെയിൻ റോഡിലേക്ക് കേറിയതും എതിരെ ജെറി വരുന്നത് ഞാൻ കണ്ടു . അവളെ നോക്കിയപ്പോൾ അവളും അവനെ കണ്ടിരുന്ന് പെട്ടെന്ന് അവൾ വണ്ടി സ്പീഡ് കൂട്ടി വിട്ടു .. അകന്നു പോകന്ന കൂടെ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവളുടെ വണ്ടി കണ്ടു ജെറി ബൈക്ക് നിർത്തി തിരിഞ്ഞ് നോക്കുന്നു ..
ഇന്ന് അവൻ എന്നെ കൊല്ലും ഞാൻ മനസ്സിൽ കരുതി

അക്ഷര വണ്ടി ഓടിച്ചു കൊണ്ടേ ഇരിക്കുകയാണ് ഇടക്ക് അവൾ സെറ്റ് ഓണ് ആക്കി പാട്ടും വച്ചു നല്ല വൈബിൾ പാട്ടൊക്കെ പാടിയാണ് അവൾ വണ്ടി ഓടിക്കുന്നത് . ഞാൻ ആണേൽ ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കി ഇരുന്നു സമയം 8 ആകാൻ പോകുന്നു വണ്ടി പോയിക്കൊണ്ടിരുന്നു അരൂർ എത്തിയപോൾ ആണ് എനിക് എങ്ങോട്ട് ആണ് പോക്ക് ന്ന് ഒരു ബോധം വന്നത്  അവസാനം ഫോർട്ട് കൊച്ചി ബീച്ചിൽ എത്തി. ഒരു വലിയ റെസ്റ്റുറന്റ്നു മുന്നിൽ  വണ്ടി അവൾ നിർത്തി

"അപ്പോ മോനെ ഇറങ്ങി വ നമുക്ക് എന്തെങ്കിലും കഴിക്കാം " അവൾ അതും പറഞ്ഞു എന്റെ ഫോണും അവളുടെ ഫോണും ഒരു സൈഡ് ബാഗ് എടുത്ത് ഷോള്ഡറിലും ഇട്ട് പുറത്തിറങ്ങി

ഞാനും പുറത്തിറങ്ങി അവളെ നോക്കി .. അവളെ ഒന്ന് മര്യാദക്ക് ശ്രദ്ധിക്കുന്നത് തന്നെ ഞാൻ അപ്പോഴാണ് . കൂടിയ ഏതോ കറുപ്പ് ടോപ്പ് ഉം റോസ് ഷാളും അതേ കളർ ലെഗ്ഗി ഗ്‌സും ഉള്ള ചുരിദാറും..മുടിയൊക്കെ ചെറുതായി കളർ ചെയ്ത് ലിപ്സ്റ്റിക്

💬 Comments

View all comments