0%
Chapter 1

ഉണ്ടകണ്ണി 6 [കിരൺ കുമാർ]

Author : Kiran Kumar | Read All Parts | 👁 213 |

ഉണ്ടകണ്ണി 6

Undakanni Part 6 | Author : Kiran Kumar | Previous Part


ജെറി....

ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ആ വാക്ക് ഉച്ചരിച്ചു .

"എടാ...." തെറിച്ചു വീണ ഹരി ചാടി എണീറ്റ് ജെറിയുടെ നേരെ ചെന്നു .. എന്നാൽ ജെറി വീണ്ടും ഒഴിഞ്ഞു മാറി അവനെ പുറകിലേക്ക് തൊഴിച്ചു വിട്ടു ഹരി വീണ്ടും താഴേക്ക് വീണു

"ഹരിയേട്ട .... " അക്ഷര അവനു അടുത്തേക്ക് ഓടി

പിന്നെയും ചാടി എണീറ്റ് ജെറിയുടെ നേരെ നടന്ന ഹരിയെ അവൾ മുന്നിൽ കേറി നിന്ന് തടഞ്ഞു

"ഹരിയേട്ട... നിങ്ങൾ ഇപോ പോ...വെറുതെ ഇവിടെ വച്ചൊരു സീൻ ഉണ്ടാകാൻ എനിക്ക് താല്പര്യം ഇല്ല പോ.."

"ഓഹോ ... നിന്റെ തന്തയെ ഞാൻ ഒന്ന് കാണട്ടെ ടി ഈ ഹരിയെ അയാൾ വെറും ഉണ്ണാക്കൻ ആയി ആണോ കാണുന്നെ അതോ മോളുടെ ഈ കളി അയാൾ അറിഞ്ഞോണ്ട് തന്നെ ആണോ ന്ന് "

ഹരി അതും പറഞ്ഞു അവന്റെ വണ്ടിക്കരികിലേക്ക് നടന്നു

"എടാ കൊച്ചു ചെറുക്കാ ഈ ഹരി ആരാ ന്ന് നിനക്ക് അറിയില്ല... വൈകാതെ നിന്നെ ഞാൻ അത് അറിയിക്കും .... "

അയാൾ ഒന്ന് നിന്നിട്ട് തിരിഞ്ഞു ജെറിയെ നോക്കി പറഞ്ഞു

"നിന്നെയും "

അത് കിരണിനെ നോക്കിയാണ് പറഞ്ഞത്

"ഒ ശരി ടെ നീ ചെല്ലു "

ജെറി അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു

ഹരി അവനെ നോക്കി പിന്നേം കലിപ്പിച്ചിട്ട് വണ്ടി സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു പോയി

അക്ഷര അപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവളുടെ കാറിന് അടുതേക്ക് വന്നു .

ഞാൻ ആണേൽ ജെറിയെ അത്ഭുതതോടെ നോക്കി നില്കുവാണ്

💬 Comments

View all comments