0%

Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.1K

പുഞ്ചിരിച്ചു കൊണ്ട് ജെറിയുടെ നേരെ തിരിഞ്ഞു

"നിന്നോട് എനിക്ക് കുറച്ചു സംസാരിക്കണം ഒന്ന് വന്നേ "

ജെറി എന്നെയും പിടിച്ചു വലിച്ചു കുറച്ചു  ദൂരേക്ക് മാറി നിന്നു അക്ഷര അവിടെ കൈയും കെട്ടി ഞങ്ങളുടെയും നോക്കി നിന്നു

"മൈരേ എന്താ നിന്റെ ഉദ്ദേശ്യം??? "

ജെറി അവൾ കേൾക്കില്ല ന്ന് ഉറപ്പിച്ച ശേഷം ചോദിച്ചു

"എന്താടാ "

"മൈർ ഇങ്നെ ഒരു മലരൻ... നീ അവൾ പറഞ്ഞത് ഒക്കെ വിശ്വസിച്ചോ?? "

"ഹരിയേട്ടന്റെ കാര്യം ആണോ ?"

"ഹോ ഹരിയേട്ടൻ.... അത് മാത്രം അല്ല അവൾക്ക് നിന്നെ ഇഷ്ടം ആണെന്ന് "

"എടാ അത് പിന്നെ ... അവൾ ഒരു പാവം ആണെടാ നിന്നോട് ഞാൻ എല്ലാം പറയാൻ ഇരുന്നതാ ഇന്ന് ഒറ്റ ദിവസം കൊണ്ട് അവളോട് എനിക്ക് ഉണ്ടായിരുന്ന കാഴ്ച്ചപ്പാട് എല്ലാം മാറി "

"ഉണ്ട നിനക്ക് ഒരു ഉമ്മയും കുറച്ചു ഡ്രസും വാങ്ങി തന്നപ്പോ നീ അവളെ കേറി വിശ്വസിച്ചു ല്ലേ "

"നീ... നീ എങ്ങനെ ഇതൊക്കെ കണ്ട് ?? " ഞാൻ അത്ഭുതത്തോടെ അവനെ നോക്കി

"ആ ഞാൻ പിന്നെ പൊന്മുടി പോയ്‌ അടിച്ചു പൊളിക്കുവല്ലയുരുന്നോ ... പ്ഫ മൈരേ രാവിലെ മുതൽ നിങ്ങൾ രണ്ടും എവിടെയൊക്കെ പോയോ അവിടെ എല്ലാം ഞാനും വന്നിരുന്നു "

"എടാ അവൾ ... എനിക് തോന്നുന്നില്ല ടാ എന്നെ ചതിക്കാൻ ആണേൽ 15000 രൂപയുടെ ഡ്രസ് ഒക്കെ എനിക്ക് വാങ്ങി തരുമോ അവൾ ... പിന്നെ അവളുടെ പെരുമാറ്റം എനിക്ക് ഒരു കുഴപ്പവും തോന്നിയില്ല

💬 Comments

View all comments