0%

Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

ഞങ്ങൾ ക്ളാസിൽ തിരിച്ചെത്തി

ആദ്യ ക്‌ളാസ് തന്നെ മഹേഷ് സർ ന്റെ ആയിരുന്നു

"അപ്പോ പിള്ളേരെ നമ്മുടെ പരിസ്ഥിതി ക്ലബ് നമുക്ക് ഒന്ന് സെറ്റ് ആക്കണം നിങ്ങൾ എല്ലാം കട്ടക്ക് കൂടെ വേണം "

എല്ലാരും കൂടെ ഉണ്ടാവും ന്ന് സാറിനോട് പറഞ്ഞു

" അപ്പോ വരുന്ന ഓണത്തിന് മുന്നേ നമ്മുക് ഒരു സ്റ്റഡി ടൂർ ഉണ്ട് എല്ലാരും ഉണ്ടാവുമല്ലോ ല്ലേ "

ടൂറിന്റെ കാര്യം പറഞ്ഞതും ക്ളാസിൽ ഫുൾ എനർജി ആയി

വയനാട്ടിലേക്ക് ആയിരുന്നു ട്രിപ്പ് പറഞ്ഞത് സർ ക്ലാസ് ലീഡർ ആയത് കൊണ്ട് അക്ഷരയെ വരുന്നവരുടെ ലിസ്റ്റ് എടുക്കാനും മറ്റും ഒക്കെ ആയി നിയമിച്ചു

2 ദിവസത്തെ ട്രിപ്പ് 2500 രൂപയാണ് ഒരാൾ ക്ക് പറഞ്ഞത്. എനിക്ക് ആണേൽ വലിയ സന്തോഷം ഒന്നും ഉണ്ടാക്കിയില്ല അത് കാര്യം ഞാൻ ഇതുവരെ ഒരു ട്രിപ്പും പോയിട്ടില്ല അത്രേം കാശ് ഒന്നും കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല

"നീ പേടിക്കണ്ട നിന്റെ കാശ് ഞാൻ കൊടുത്തോളാ "

എന്റെ മുഖം കണ്ടിട്ടാവും ജെറി എന്റെ തോളത്ത് തട്ടി കൊണ്ടു പറഞ്ഞു

"വേണ്ടടാ .. എനിക്ക് വലിയ താൽപ്പര്യം ഒന്നും ഇല്ല "

"വേണം നിന്റെ ആദ്യ ട്രിപ്പ് അല്ലെ ഞാൻ കൊണ്ടുപോകും നിന്നെ "

ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

അങ്ങനെ സർ അക്ഷരയോട് വരും ദിവസങ്ങളിൽ ലിസ്റ്റും കാശും ഒക്കെ കളക്ട് ചെയ്ത് തുടങ്ങാൻ പറഞ്ഞിട് പോയി

ഞാൻ അവളെ ഒന്ന് നോക്കിയപ്പോൾ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി . ഞാൻ നോക്കുന്നത്

💬 Comments

View all comments