Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]
പ്രശ്നം അറിയാവുന്ന കൊണ്ട് ഞങ്ങളെ ഉറ്റു നോക്കി നില്കുവാണ്
അവൾ ബാഗ് കൊണ്ട് അവളുടെ സീറ്റിൽ വച്ചിട്ട് എന്റെ നേരെ വന്നു എന്റെ കയ്യിൽ നിന്നും ചോകും ഡസ്റ്ററും തട്ടി പറിച്ചു വാങ്ങി
"അക്ഷര ..."
ഞാൻ വിളിച്ചതും അവൾ കൈ കൊണ്ട് വേണ്ട എന്ന രീതിയിൽ കാണിച്ചു പക്ഷെ ഒന്നും മിണ്ടാതെ ഞാൻ എഴുതിയത് തൂത്ത് കളഞ്ഞു വീണ്ടും എഴുതാൻ തുടങ്ങി
ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു, അവൾ എഴുതി തീർന്ന ശേഷം അവളുടെ സീറ്റിൽ പോയ് ഇരുന്നു
രൂക്ഷമായ നോട്ടം അല്ലാതെ അവൾ ഒന്നും മിണ്ടാത്തത് എന്നെ തകർത്ത് കളഞ്ഞിരുന്നു
ഞാനാണേൽ ആ ദേഷ്യം മുഴുവൻ ജെറിയിൽ ആണ് തീർത്തത്
അങ്ങനെ ഓരോ പിരീഡ് കഴിഞ്ഞു എനിക്ക് ആണേൽ ഒരു ഇന്റർസ്റ്റും ഇല്ല എന്തോ സ്വപ്ന ലോകത്തിൽ ഇരിക്കുന്ന പോലെ ഞാൻ അവിടെ ഇരുന്നു
ഉച്ചക്ക് ഫുഡ് കഴിക്കാൻ ജെറിയും ആയി ഞങ്ങൾ ക്യാന്റീനിലേക്ക് പോയി
വർഗീസ് ചേട്ടൻ ഞങ്ങളെ കണ്ടതും ഓടി വന്നു
"ഹ മക്കൾ വന്നോ നമ്മുക്ക് ഒന്നൂടെ കൂടണ്ടെ അന്നത്തെ പോലെ "
"എന്റെ പൊന്നോ ചേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ലായിരുന്നു കേട്ടോ "
ജെറി അയാളെ നോക്കി പറഞ്ഞു
അവർ തമ്മിൽ ഓരോ കാര്യം പറഞ്ഞിരുന്നു
ഞാൻ ആണേൽ ഒരു താൽപ്പര്യവും ഇല്ലാതെ അവിടെ ഇരുന്നു
ഇന്നലെ രാത്രിയും രാവിലെയും ഒന്നും കഴിക്കാഞ്ഞ കൊണ്ട് നല്ല വിശപ്പ് ഉണ്ട്
ഊണ് വാങ്ങി നന്നായി കഴിച്ചു.
അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്
ഉച്ചക്കത്തെ ഇന്റർവെൽ കഴിഞ്ഞ്
💬 Comments
View all comments