0%

Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

എന്നെ വിട്ട് എന്റെ കവിളിൽ ഒരു ഉമ്മയും തന്ന് എണീറ്റ് പോയി ..

ക്ലസ്സിലെ മറ്റു വധൂരികൾ ഇതൊകെ കണ്ടു അന്തംവിട്ട് ഇരിക്കുവാണ്

"ഓഹോ .. അപ്പോ അവിടെ വരെ ഒക്കെ ആയി കാര്യങ്ങൾ ല്ലേ "

ജെറി ഓടി വന്നു ചോദിച്ചു

"എന്ത് "

" ഉം ഞാൻ കണ്ടു എല്ലാം "

"എടാ പോടാ"-ഞാൻ അവനെ പിടിച്ചു തള്ളി

അങ്ങനെ ഞങ്ങളും ബസിൽ നിന്നും ഇറങ്ങി റൂമിലേക്ക് പോയി

ഒന്ന് ഡ്രസ് ഒക്കെ മാറി വരാൻ ഉള്ള

സമയമെ ഉണ്ടായിരുന്നുള്ളൂ

അവിടെ തന്നയുള്ള ഹോട്ടലിൽ കയറി

പ്രഭാത ഭക്ഷണവും കഴിച്ചു ഞങ്ൾ ഓരോ

സൈറ്റ് സന്ദർശിക്കാൻ ഇറങ്ങി

അപ്പോഴെല്ലാം അവൾ എന്റെ കൂടെ തന്നെ ആയിരുന്നു  അവൾ എന്റെ കൈയും കോർത്ത് പിടിച്ചാണ് എല്ലായ്പ്പോഴും നടന്നത് തന്നെ..

അങ്ങനെ ആ ദിവസം രാത്രി ഞങ്ൾ റൂമിൽ തിരികെ എത്തി ഹോട്ടൽകാർ ക്യാമ്പ് ഫയർ ഒക്കെ റെഡി ആക്കിയിരുന്നു

എല്ലാരും കൂടെ ക്യാമ്പ് ഫയറും ഒക്കെ സെറ്റ് ആക്കി ഡാൻസ് ഒക്കെ കളിച്ചു ഒരു പരുവം  ആയി അവസാനം റൂമുകളിലേക്ക് തിരിച്ചു പോയി

ഞാൻ റൂമിൽ ചെന്നു ജെറിയും ടീമും അടുത്ത അടിക്കുള്ള വട്ടം കൂട്ടുവാണ്

ഞാൻ അവരുട ഒപ്പം ചുമ്മ പോയി ഇരുന്നു

ജെറി എനിക്ക് വേണ്ടി കൊണ്ടുവന്ന ബിയർ എടുത്ത് എനിക്ക് തന്നു

ഞാൻ അതും കുടിച്ചു ഇരുന്നു മഹേഷ് സറും അവന്മാരുടെ ഒപ്പം കൂടിയിട്ടുണ്ട് ആകെ ഫുൾ രസം . അങ്ങനെ ഇരിക്കുമ്പോ ആണ് എന്റെ ഫോണിൽ ഒരു മെസ്സേജ് വരുന്നത്

💬 Comments

View all comments