Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]
തീർന്ന??"
"പ്ലീസ് അക്ഷര ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് ഇനിയും പറ്റില്ല ഇത്രയും ദിവസം നീ എന്നെ അവഗണിച്ചു നടന്നപ്പോൾ ഞാൻ അനുഭവിച്ച വേദന എനിക്കെ അറിയൂ"
ഞാൻ കരച്ചിലിന്റ വക്കെത്തി
"അയ്യേ ... ഇത്രേ ഉള്ളൂ നീ ഞാൻ നിന്നെ ഒന്ന് ചൂടാക്കാൻ അല്ലെ ഇത്രേം ദിവസം മൈൻഡ് ചെയ്യാഞ്ഞത് . ഇനി അങ്ങനെ ഒന്നും ചെയ്യില്ല ട്ടോ... എന്റെ മുത്താണ് "
അവൾ അതും പറഞ്ഞു എന്നെ അവളുടെ തോളിലേക്ക് ചായ്ച്ചു
"അതേ എന്താ ഇവിടെ പരിപാടി "
ഞങ്ങളുടെ ചെയ്തികൾ കണ്ടു ജെറിയാണ്
"ഇവിടെ ഒരു പരിപാടിയും ഇല്ല മോൻ പോ "
അവൾ ജെറിയെ ചിരിച്ചു കൊണ്ട് തള്ളി
"ആ.. ആ... ആ നടക്കട്ടെ നടക്കട്ടെ... പിന്നെ ഇതിൽ ആളുകൾ ഒക്കെ ഉണ്ട് ന്ന ബോധം വേണേ രണ്ടിനും... ചേട്ടാ പാട്ട് വെക്കേ.... കൂയ് ... "
ജെറി അതും പറഞ്ഞു ഫ്രണ്ടിലേക്ക് ഓടി
ബസിൽ പിന്നെ ഫുൾ പാട്ടും മേളവും ആയിരുന്നു
ഞാൻ ആണേൽ അവളുടെ തോളിൽ നിന്ന് എണീറ്റതെ ഇല്ല എന്തോ അവിടെ കിടക്കാൻ എന്തോ ഒരു സുഖം.
അന്ന് രാത്രി മുഴുവൻ ബസിൽ പാട്ടും കുറെ കഴിഞ്ഞപോൾ സിനിമയും ഇട്ടു ഞങ്ൾ
ആണേൽ ഓരോന്ന് സംസാരിച് ഇരുന്നു
അവളോട് എത്ര സംസാരിചിട്ടും എനിക്ക് മതിയാവുന്നില്ല എന്നതായിരുന്നു സത്യം
അങ്ങനെ പിറ്റേ ദിവസം വെളുപ്പിനെ വണ്ടി വയനാട് എത്തി . ഞങ്ൾക്ക് ബുക്ക് ചെയ്തിരുന്ന ഹോം സ്റ്റേ ക്ക് മുന്നിൽ വണ്ടി നിർത്തി . വണ്ടി നിയത്തിയതും അക്ഷര
💬 Comments
View all comments