Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]
ഞാൻ ഇട്ടിരിക്കുന്ന കണ്ട് അവൾ ഒന്ന് എന്നെകുറച്ചു നേരം നോക്കി പക്ഷെ മുഖത്ത് വലിയ ഭാവ വെത്യസം ഒന്നും വന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി
അവസാനം മഹേഷ് സർ വന്നു എല്ലാരേയും ബസിൽ കയറ്റി ജെറി അടി കമ്പനി ഉള്ള കൊണ്ട് പുറകിലെ സീറ്റിലേക്ക് പോയി ഞാൻ ആണേൽ നടുക്കായുള്ള ഒരു സീറ്റിൽ ഇരുപ്പ് ഉറപ്പിച്ചു ജെറി എന്നെ പുറകിലെക്ക് വിളിച്ചു എങ്കിലും ഞാൻ പോയില്ല
അങ്ങനെ വണ്ടി എടുക്കാൻ ആയപ്പോൾ അക്ഷരയും മഹേഷ് സറും ലിസ്റ്റും കണക്കും ഒക്കെ ഒത്തു നോക്കി വണ്ടിയിലേക്ക് കയറി
"അപ്പോ മക്കളെ നമ്മുടെ ആദ്യ ട്രിപ്പ് ആണ് ഇതൊരു സ്റ്റഡി ടൂർ ആണേലും നമ്മൾ അടിച്ചു പൊളിക്കാൻ പോവാണ് എല്ലാരും റെഡി അല്ലെ " സർ നടുക്ക് നിന്ന് ഉച്ചത്തിൽ ചോദിച്ചു
എല്ലാരും കൂടെ റെഡിന്ന് മറുപടിയും കൊടുത്തു
"അപ്പോ പൊളിക്കാം ചേട്ടാ അപ്പോ വണ്ടി എടുത്തോ " സർ അതും പറഞ്ഞു സീറ്റിലേക്ക് ഇരുന്നു വണ്ടി സ്റ്റാർട്ട് ആയി മുന്നോട്ട് എടുത്തു .
പുറകിൽ നിന്ന അക്ഷര അകത്തേക്ക് കയറി വന്നു അവൾ കയ്യിലുള്ള ബാഗ് സൈഡിൽ മുകളിൽ വച്ചു പിന്നെ എന്റെ സീറ്റിൽ വന്നു എന്റെ കൂടി ഇരുന്നു .
ഞാൻ ഞെട്ടി അവളെ നോക്കി
"എന്താ നിനക്ക് വല്ല പ്രശ്നവും ??"
അവൾ ചോദച്ചു
" മ്ച്ചും. " ഞാൻ കാണിച്ചു
"ഹം... " അവൾ ചിരിച്ചു
അവൾ എന്റെ കൂടെ വന്നിരുന്ന കണ്ട് ക്ലാസ്സിലെ സകല എണ്ണവും ഞെട്ടി ഇരിക്കുവാണ്
"നിന്റെ സംശയം ഒക്കെ
💬 Comments
View all comments