Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]
കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്ന അക്ഷര പതിയെ ചോദിച്ചു
ഞാൻ അവളെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല
"നിനക്ക് തോന്നുന്നുണ്ടോ കിരണേ ഞാൻ നിന്നെ ചതിക്കാൻ ആണ് നിന്നോട് അടുത്തത് ന്ന് ? "
അതിനും ഞാൻ ഒന്നും മിണ്ടിയില്ല
"എടാ... ? "
അവൾ ദേഷ്യത്തോടെ എന്നെ വിളിച്ചു
"എന്താ ? "
ഞാൻ പതിയെ ചോദിച്ചു
"ഞാൻ ചോദിച്ചത് നീ കേട്ടോ?"
"ആ കേട്ടു "
"എന്നിട്ട് എന്താ ഉത്തരം പറയാത്തത് ?"
"ഞാൻ എന്ത് പറയാൻ ആണ് എനിക്ക്... എനിക്ക് അറിയില്ല.. "
"ഓഹോ അപ്പോ നീയും എന്നെ അങ്ങനെ ആണല്ലേ കണ്ടിരിക്കുന്നത്... "
അവളുടെ ശബ്ദം ഒന്ന് ഇടറിയോ.. ഞാൻ അവളെ നോക്കി .
അവൾ കണ്ണൊക്കെ തുടച്ചു വണ്ടി ഓടിക്കുവാണ്
ഇനി ഇതും അവളുടെ അഭിനയം ആണോ എന്റെ മനസിൽ ജെറിയുടെ വാക്കുകൾ ഓടി വന്ന് .. ഞാൻ ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കി ഇരുന്നു ..
വീടിനു മുന്നിലെ വഴി എത്തുന്നത് വരെ അവൾ ഒന്നും പിന്നെ മിണ്ടിയില്ല . എനിയ്ക്ക് മുന്നേ ചാടി ഇറങ്ങിയ അവൾ ബാക്ക് ഡോർ തുറന്നു തുണി യുടെ കവറുകളും ഹൈപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ സാധങ്ങളും എല്ലാം എടുത്ത് എന്നോട് ഒന്നും മിണ്ടാതെ എന്റെ വീട്ടിലേക് നടന്നു ..
ഞാൻ അവളുടെ പുറകെ യും
"ആ മക്കൾ വന്നോ .. ഇതൊക്കെ എന്താ മോളെ "
അമ്മ വാതുക്കൽ തന്നെ ഇരുന്ന് പുല്ല് പിരിക്കുന്നുണ്ടായിരുന്നു
"ഇത് ഇവന് കുറച്ചു
💬 Comments
View all comments