Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]
വണ്ടിയിൽ കേറിക്കെ " മൗനം ഭേദിച്ചു അക്ഷര പറഞ്ഞു
ഞാൻ ജെറിയെ നോക്കി അവൻ ആകെ കലിച്ചു നിക്കുകയാണ് .. കുറച്ചു നേരം എന്നെ നോക്കിയിട്ട് അവൻ അവന്റെ ബൈക്കിന് അടുത്തേക്ക് പോയ് വണ്ടി
സ്റ്റാർട്ട് ചെയ്ത് എന്റെ അടുക്കൽ വന്നു
"നിന്നോട് ഞാൻ ഇപ്പോഴും പറയുന്നു ഞാൻ പറയുന്നത് നിന്നോടുള്ള അസൂയ കൊണ്ടാണ് എന്നൊക്കെ ഇവൾ പറഞ്ഞു എന്നിരിക്കും എന്നാലും ഞാൻ പറയുവാ ഇവളെ വിശ്വസിക്കരുത് നീ ... കുടിച്ച വെള്ളത്തിൽ പോലും ... ബാക്കി നീ വരുന്നിടത്ത് കാണുക "
ജെറി അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി
ഞാൻ അവൻ പോകുന്നതും നോക്കി ഞാൻ അവിടെ സ്തബ്ധനായി നിന്നു ..
"കിരണേ വാ "
അവൾ വന്നെന്റെ തോളിൽ കൈ വച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
"അയ്യേ.. നീ എന്തിനാ കരയുന്നെ " അവൾ എന്റെ കണ്ണ് തുടച്ചു
ഞാൻ അവളുടെ കൈ തട്ടി ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു
എന്റെ ആ ചെയ്തി കണ്ടു അമ്പരന്നു നിന്നിരുന്ന അക്ഷര പിന്നെ കാറിൽ വന്നു കയറി വണ്ടി സ്റ്റാർട്ട് ചെയ്‌തു
വണ്ടി സ്റ്റാർട്ട് ആയിട്ടും മുന്നോട്ട് പോകാത്തത് കണ്ടു ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ ക്രൂരമായി നോക്കി ഇരിക്കുവാണ്
അപ്പോഴാണ് ഞാൻ സീറ്റ് ബെൽറ്റ് ഇടാത്തത് ഞാൻ മനസിലാക്കിയത്
ഞാൻ പതിയെ അത് ഇട്ട് അവളെ നോക്കി . അവൾ എന്നെ ഒന്ന് പുഞ്ചിരിച്ചു കാട്ടി വണ്ടി എടുത്തു
"ജെറി എന്നെ വിശ്വസിക്കരുത് എന്നാകും പറഞ്ഞത് അല്ലെ??"
💬 Comments
View all comments