Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]
വഴി ചോദിച്ചു
"ഞാൻ വാങ്ങിപ്പിച്ചത് ഒന്നും അല്ലമ്മെ "
"എന്റമ്മേ 15000 രൂപയുടെ ബില്ലോ ?"
കവറിൽ കിടന്ന ബിൽ കണ്ടു അമ്മ തലയിൽ കൈ വച്ചുകൊണ്ട് ചോദിച്ചു
ഞാൻ അതിന് ഒന്നും മിണ്ടിയില്ല
"നാണം ഇല്ലാത്തവൻ "
അമ്മ എന്നെ നോക്കി പറഞ്ഞു
"ദെ അമ്മേ എനിക്ക് ഒന്നും അറിയില്ല അവൾ ഓരോന്ന് ഒക്കെ വാങ്ങി കൂട്ടിയത് ആണ് "
ഞാൻ ദേഷ്യത്തോടെ അമ്മയോട് പറഞ്ഞുകൊണ്ട് കട്ടിലിൽ പോയി കിടന്നു
"അതിന് നീ എന്തിനാ ചൂടാവുന്നെ . ശെടാ ഇത് നല്ല കളി , അവൾ ഇനിയും ഇങ്ങോട്ട് വരുമല്ലോ അപ്പോ അവളോട് തന്നെ ചോദിക്കാം .
ടാ പിന്നെ നീ ജെറിയോട് എവിടെയെങ്കിലും പോകാൻ രാവിലെ ഇങ് വരാൻ പറഞ്ഞിരുന്നോ?"
"എന്തേ "
"അല്ല രാവിലെ നിങ്ങൾ പോയ പുറകെ അവൻ വന്നിരുന്നു "
"ഉം " ഞാൻ അതും പറഞ്ഞു പുതച്ചു മൂടി കിടന്നു
"ആ എന്തെങ്കിലും അവട്ടെ എണീറ്റ് വ എന്തെങ്കിലും കഴിക്കാം "
അമ്മ വിളിച്ചെങ്കിലും ഞാൻ പോവാതെ അവിടെ തന്നെ കിടന്നു
ഫോണിൽ കുറെ മെസ്സേജുകൾ വന്നിട്ടുണ്ട്
അക്ഷര യുടെ മെസ്സേജ് ഒന്നും ഇല്ല പക്ഷെ സ്റ്റാറ്റസിൽ ഞാനും അവളും കൂടെ നിൽകുന്ന സെൽഫി ഒരു ലവ് ഇമോജിയോടെ കിടപ്പുണ്ട്
ഞാൻ കുറെ നേരം ആ സ്റ്റാറ്റസ് തന്നെ നോക്കി കിടന്നു
'ഇനി ജെറിക്ക് തെറ്റിയത് ആവുമോ അങ്ങനെ ആണേൽ ഞാൻ അവളെ ശരിക്കും വേദനിപ്പിക്കുകയല്ലേ ചെയ്തത് '
ഓരോന്ന് ആലോചിച്ചു ഞാൻ അവിടെ കിടന്ന് ഉറങ്ങി ഇടക്ക്
💬 Comments
View all comments