0%

Chapter Title : ഉണ്ടകണ്ണി 6 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1.2K

അമ്മ ചോറ് കഴിക്കാൻ വിളിച്ചു എങ്കിലും ഞാൻ എണീറ്റില്ല .. ആ കിടപ്പ് പിന്നെ രവിലെ ആണ് ഞാൻ എണീറ്റത്.

ജെറി രാവിലെ വിളിച്ചു കോളേജിലേക്ക് പോകാൻ അവൻ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞു

ഞാൻ കുളിച്ചൊരുങ്ങി ഡ്രസ് ചെയ്യാൻ നോക്കിയപ്പോൾ ഇന്നലെ അവൾ വാങ്ങിയ ഡ്രസുകൾ കണ്ണിൽ പെട്ടു

ഒരെണ്ണം ഇട്ടോണ്ട് പോയാലോ ???  അല്ലേൽ വേണ്ട പിന്നെ ആവട്ടെ

ഞാൻ പഴേ ഒരു ജോഡി ഡ്രസ് ഇട്ട് അവനെ കാത്ത് നിന്നു

  1. 30 ആയപ്പോൾ ജെറി വന്നു ഞങ്ൾ കോളേജിലേക്ക് പോയി

"ജെറി അവൾ ക്ക് നല്ല സങ്കടം ആയെടാ ഇന്നലെ കരയുക ഒക്കെ ചെയ്തു "

"എന്തിന് " അവൻ വണ്ടി ഓടിക്കുന്ന വഴി ചോദിച്ചു

"നീ പറഞ്ഞപോലെ കാര്യങ്ങൾ ഞാൻ അവളോട് ചോദിച്ചു "

"എന്നിട്ട്"

"എന്നിട്ട് എന്ന അവൾ അപ്പോ കരഞ്ഞു പിന്നെ എന്നോട് മിണ്ടിയിട്ടില്ല "

"ഉം .. " അവൻ ഒന്ന് മൂളുക മാത്രം ചെയ്തു

"എടാ എനിക്ക്... എനിക്ക് പറ്റുന്നില്ല ടാ"

ജെറി പെട്ടെന്നു വണ്ടി ബ്രെകിട്ടൂ നിർത്തി

"എന്ത്?"

"ടാ ജെറി ജനിച്ചു ഇത്രേം കൊല്ലം ആയിട്ട് എന്റെ അമ്മയുടെ അടുത്ത് നിന്ന് അല്ലാതെ അത്രയും കെയറിങ് എനിക് കിട്ടിയത് ഇന്നലെ ഒറ്റ പകലിൽ ആണ് ... നിമിഷ നേരം കൊണ്ടാണ് അവൾ എന്നിലേക് കേറിയത് .. ഇപോ ഞാൻ കാരണം അവൾ കരഞ്ഞു പോയത് എനിയ്ക്ക് സഹിക്കുന്നില്ല ടാ "

"എടാ നീ ... നിനക്ക് അത്രക്ക് വിശ്വാസം ആണോ അവളെ ?? "

💬 Comments

View all comments