Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]
ഇന്റർവെൽ ടൈമിൽ രാജൻ ചേട്ടന്റെ കോൾ വന്നു അന്ന് ഒരു വർക്ക് ഉണ്ട് ഞാൻ ചെല്ലുന്നോ ന്ന് അറിയാൻ ആയിരുന്നു . എടുത്ത വാക്കിന് ഞാൻ വരാം ന്ന് പറഞ്ഞു. പുള്ളി ലോക്കേഷൻ ഒക്കെ അയച്ചു തന്നു .
അങ്ങനെ വൈകിട്ട് കോളേജ് വിട്ട് ഞാൻ ജെറിയോട് വർക്കിന്റെ കാര്യവും പറഞ്ഞു പെട്ടെന്ന് വീട്ടിലേക്ക് ചെന്നു .
വീട്ടിലേക്കുള്ള വഴിക്ക് തന്നെ അക്ഷരയുടെ കാർ കണ്ടു എനിക്ക് പന്തികേട് തോന്നി
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ അകത്ത് അമ്മയും അവളും കൂടെ ചിരിച്ചു കളിച്ചു ഇരിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്
"ആ നീ വന്ന "
അമ്മ എന്നെ കണ്ടു ചോദിച്ചു . അവൾ എന്നെ കണ്ടു ഒന്ന് പരുങ്ങിയത് ഞാൻ കണ്ടു .
"നിങ്ങൾ സംസാരിച് ഇരിക്ക് ഞാൻ കാപ്പി ഇടട്ടെ " അമ്മ കാപ്പി ഉണ്ടാക്കാൻ പോയി
"കിരണേ നമുക്ക് ഒന്ന് പുറത്തേക് നിന്നാലോ "
അമ്മ അപ്പുറം നിൽകുന്ന കണ്ടു അവൾ ചോദിച്ചു
"ഉം എന്തേ ... എനിക്ക് ഇപോ ഒരു വർക്ക് ഉണ്ട് വിളമ്പാൻ പോണം ... താമസിച്ച ചിലപ്പോ അവിടുത്തെ വീട്ടുകാരുടെ തെറി കെക്കേണ്ടി വരും ചിലപ്പോ ... "
ഞാൻ അർത്ഥം വച്ചു പറഞ്ഞുകൊണ്ട് അവളെ നോക്കി
ഞങ്ങൾ വീടിനു പുറത്തേക്ക് ഇറങ്ങി കാറിനു അടുത്തുള്ള വഴിയിൽ നിന്നു
അവളുടെ കണ്മഷി ഇട്ട കണ്ണ് നനഞ്ഞിരിക്കുന്നു നല്ല രസം ഉണ്ട് ഇപോ കാണാൻ ..
"നീയെന്താ ഉച്ചക്ക് ക്ലസ്സിൽ നിന്ന് പോയത് "
ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു
💬 Comments
View all comments