0%

Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1K

മാളിൽ വച്ച് നിങ്ങൾ ഹരിയേട്ടനും ആയി ഉണ്ടായ പ്രശനം അയാൾ അച്ചനെ വിളിച്ചു ഓരോന്നോകെ പറഞ്ഞിട്ട് എന്തൊക്ക പറഞ്ഞാണ് ഞാൻ അച്ചനെ നിർത്തിയത് ന്ന് . എല്ലാം.. എനിക്ക് നിന്നെ അത്ര ഇഷ്ടമായത് കൊണ്ടാണ് .
. ഇത്രയൊക്കെ പറഞ്ഞിട്ടും വിശ്വാസം ആവുന്നിലേൽ ശരി എല്ലാം എന്റെ തെറ്റാണ്... ഞാൻ പോട്ടെ ബൈ ... "

അവൾ അതും പറഞ്ഞു കണ്ണു തുടച്ചു കാറിന് അടുത്തക്ക് പോകാൻ ഇറങ്ങി

【“വിശ്വസിക്കും… കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ… ഇനി അവനും നീയും ഒക്കെ വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് … ഹ ഹ പ്രേമമേ… എനിക്കെ…. അതും അവനോട് ” ഹ ഹ ഹ ഹ

“എടി നീ എന്താ ഉദ്ദേശിക്കുന്നത് .. അപ്പോ ചുമ്മാതെ ആണോ ”

” ഹ ഹ … എനിക്ക് അവനെ ആവശ്യം ഉണ്ട് അത് മാത്രം നീ അറിഞ്ഞോ ബാക്കി എല്ലാം കണ്ടറിഞ്ഞോ.. പിന്നെ നീ വഴി ഇത് പുറത്ത് ആരും അറിയില്ല ന്ന് എനിക്ക് അറിയാം.. ഇനി അറിഞ്ഞാൽ…. അറിയാല്ലോ എന്നെ… അപ്പോ വാ “ 】

എന്റെ ഫോണിൽ നിന്നും ആ വോയ്സ് കേട്ടതും അക്ഷര ഞെട്ടി തിരിഞ്ഞു നിന്നു

"ഇത്.... ഇത്.. ഇതെങ്ങനെ.." അവളുടെ കണ്ണിൽ ഭയവും അത്ഭുതവും ഒക്കെ കലർന്ന ഭാവം

"പ്ഫ.... നായിന്റെ മോളെ .... നീ എന്ത് കരുതി ഞാൻ വെറും .. മറ്റേത് ആണെന്നോ ... കുറച്ചു കാശ് കുറവ് ഉണ്ടന്നേ ഉള്ളൂ അല്ലാതെ അഭിമാനം ഒന്നും പണയം വച്ചിട്ടില്ല ഞാൻ

💬 Comments

View all comments