0%

Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1K

ആരുടെയും മുന്നിൽ .. "

എന്റെ ഇതുവരെ കാണാത്ത ഭാവം കണ്ടവൾ ഞെട്ടി നിൽക്കുകയാണ്

"കിരണേ... ഇത് നിനക്ക് ... അരുണിമ.... ഓ അപ്പോ.... എടാ ഞാൻ ... ഞാൻ എല്ലാം പറയാം... "

അവളെന്തോ പറയാൻ വന്നതും ഞാൻ അവളെ തടഞ്ഞു

"നീ ഒരു കോപ്പും പറയണ്ട ഇറങ്ങിക്കോ ഇപോ ഇവിടുന്ന് ... നിനക്ക് എന്നെ വച്ചു എന്തോ ലക്ഷ്യം ഉണ്ടായിരുന്നു ന്ന് എനിക്ക് മനസിലായി അത് എന്താ ന്ന് ഞാൻ ചോദിക്കുന്നില്ല , എന്തായാലും ഇനി അത് നടക്കാൻ പോകുന്നില്ല പോ... "

ഞാൻ അവളെ ആട്ടി ഇറക്കി .

"എടാ ഞാൻ പറയാം..നീ കരുതുന്നത് പോലെ ഒന്നും അല്ല ടാ"

അവൾ കരഞ്ഞു തുടങ്ങി

"ഹോ എന്താ അഭിനയം... കുറെ കാശ് ഉണ്ടല്ലോ വല്ല സിനിമയിലും പോയ്‌ കാണിക് ഇത് "

ഞാൻ പുച്ഛിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു ... പെട്ടെന്ന് എന്തോ ഓർത്ത ഞാൻ ഓടി വീട്ടിലേക്ക് കയറി . അവൾ വാങ്ങി തന്ന ഡ്രസ് എല്ലാം പാക്ക് ചെയ്ത് കയ്യിൽ എടുത്തിട്ട് ഞാൻ പുറത്തിറങ്ങി . അവൾ ഇപ്പോഴും കാറിന് അടുത്ത് കരഞ്ഞു നില്പുണ്ട്

"ഇതിൽ രണ്ടു ജോഡി ഞാൻ ഇട്ടു പോയി പേടിക്കണ്ട അതിന്റെ കാശ് ഞാൻ ഉടനെ തരും ... നീ പോ എനിക്ക് ജോലി ഉണ്ട് "

ഞാൻ ആ കവർ രണ്ടും കാറിന് മുകളിലേക്ക് വച്ചു തിരിച്ചു വീട്ടിലേക്ക് നടന്നു ..

വീട്ടിലേക്ക് കയറിയപ്പോൾ തന്നെ അമ്മ കാപ്പിയും ആയി നിൽപ്പുണ്ടായിരുന്നു

"എടാ മോൾ എന്തേ...?

💬 Comments

View all comments