0%

Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1K

"

"മോളോ ആരുടെ മോൾ ... അമ്മക്ക് ഞാൻ ഒരു മോൻ അല്ലെ ഉള്ളൂ അത് മതി ... "

"നീ എന്തൊക്കെയാടാ ഈ പറയുന്നേ "

"ഒന്നുമില്ല അമ്മയുടെ മോൾ ഒക്കെ പോയ്‌ ഇനി... ഇനി വരില്ല മാറിക്കെ എനിക്ക് ഒരു വർക്ക് ഉണ്ട് ഇന്ന് "

ഞാൻ അമ്മയുടെ കയ്യിൽ നിന്ന് കാപ്പിയും എടുത്ത് അകത്തേക്ക് കയറി .

കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന സമയം തന്നെ രാജൻ ചേട്ടന്റെ വിളി വന്നിരുന്നു. അപ്പോഴാണ് അവൾ വാങ്ങി തന്ന ഫോണ് കയ്യിൽ ഉള്ളത് ഞാൻ ഓർത്തത്

'ഒ അത് എൻറെ ഫോണ് എടുത്തോണ്ട് പോയിട്ടല്ലേ സാരമില്ല "

ഞാൻ പെട്ടെന്ന് റെഡി ആയി കാറ്ററിങ് ന്റെ ഡ്രസും മടക്കി ഒരു കിറ്റിലാക്കി സൈകളും എടുത്ത് രാജൻ ചേട്ടൻ തന്ന ലൊക്കേഷൻ നോക്കി പോയി ..

................................

കിരൺ അത്രയും പറഞ്ഞത് കേട്ടു നിന്ന അക്ഷര ആകെ തളർന്നിരുന്നു .

വീട്ടിൽ എത്തിയ അവൾ ആരോടും മിണ്ടിയില്ല . കോളേജിലെ പഠിത്തം വരെ മാറ്റിയാലോ എന്ന ചിന്തയിൽ ആയിരുന്നു അവൾ. മൂന്നാലു ദിവസമായി അവളുടെ മനസിൽ എന്നാലും അവളുടെ ഫോണിൽ നിന്ന് മെസേജ് അയച്ചത് ആരാണ് എന്ന ചിന്തയാണ് .. അന്ന് റൂമിൽ അവളുടെ കൂടെ ക്ലസ്സിലെ മിക്ക പെണ്കുട്ടികളും ഉണ്ടായിരുന്നു അതിൽ ഒരാളെ എങ്ങനെ കണ്ടുപിടിക്കാൻ ... അവൾ ആലോചിച്ചു കൊണ്ടിരിന്നപ്പോൾ ഇന്ന് കിരൺ കേൾപ്പിച്ച വോയ്സ് അവളുടെ മനസിലേക്ക് ഓടി വന്നു .
"അതേ... അരുണിമ"
ഞാൻ അന്ന് അവളോട് മാത്രം പറഞ്ഞ കാര്യം

💬 Comments

View all comments