0%

Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1K

ഞാൻ കരഞ്ഞത് പിന്നെ ലൈറ്റ് ഇട്ടപ്പോൾ ആണ് ഇവൻ...ഈ കിരണ് എന്റെ മുറയിൽ നിൽക്കുന്നു "

മിസ് കരഞ്ഞു കൊണ്ട് പറഞ്ഞു .ഞാൻ എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്ഥയിൽ ആയി.ജെറി എന്നെ അന്തം വിട്ട് നോക്കുന്നു

"കിരണേ എന്താ ഇത് നീ എന്തിനാ മിസ്ന്റെ മുറിയിൽ കേറിയത് "

മഹേഷ് സർ ന്റെ ശബ്ദം ഗൗരവം ആയി

"സർ... അത്.... അത് പിന്നെ ഞാൻ ... അക്ഷര വിളിച്ചിട്ട് വന്നതാ സർ .. അവൾ ആണെന്ന് കരുതിയ ഞാൻ ...എനിക്ക് അറിയില്ലായിരുന്നു മിസ് ആണെന്ന് "

"അക്ഷര വിളിച്ചെന്നോ,, എവിടെ അക്ഷര എവിടെ"

സാർ അവളെ അവിടെ ഒക്കെ നോക്കിയപ്പോൾ പെണ്കുട്ടികളുടെ കൂട്ടത്തിൽ അമ്പരന്നു നിൽക്കുന്ന അവളെ കണ്ടു

"അക്ഷര ...നീ വിളിച്ചിട്ടാണോ ഇവൻ വന്നത് ?"
സർ അവളോട് ചോദിച്ചു

"ഞാനോ.... അയ്യോ , അല്ല. ഞാൻ കിരണിനെ വിളിച്ചിട്ടില്ല"

അവളുടെ മറുപടി എന്നെ തളർത്തി

"പിന്നെ"
സർ തുടർന്നു

"എനിക്ക് അറിയില്ല സർ ഞാനും മിസ് ന്റെ ശബ്ദം കേട്ട് ഓടിവന്നപ്പോൾ ആണ് കണ്ടത് അവനെ കിരണേ... എന്താടാ ഇതൊകെ ?"

"ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ കിരണേ"

"ഉണ്ട് എന്റെ മൈബൈലിൽ ഇവൾ എന്നോട് പറഞ്ഞ ചാറ്റ് ഉണ്ട് ഞാൻ കാണിക്കാം "

ഞാൻ ഫോണ് എടുത്ത് ചാറ്റ് കാണിച്ചു . സർ അത് കണ്ടു ദേഷ്യതോടെ അക്ഷരയെ നോക്കി . അവൾ ആണേൽ ഒന്നും അറിയാത്ത പോലെ നില്കുവാണ്

"നിനക്ക് അറിയില്ല എങ്കിൽ ഇത് പിന്നെ എന്താണ് അക്ഷര

💬 Comments

View all comments