0%

Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 1K

വിഷം ആണ് നീ എന്നു ഞാൻ കരുതിയില്ല... എങ്ങനെ തോന്നിയടി നിനക്ക് ഇവനെ ഇങ്ങനെ ഒക്കെ ചെയ്യാൻ "

ജെറി വെറുത്ത് കൊണ്ടു അവളോട് ചോദച്ചു

"ജെറി പ്ലീസ്... ഞാനല്ല"

"പ്ഫ പൊടി പുല്ലേ... നിന്റെ കരച്ചിൽ കണ്ടു ഇനി ആരും ഇവിടെ നിന്റെ പുറകെ വരില്ല .. വാടാ "
ജെറി എന്നെ വലിച്ചു കൊണ്ടു നടന്നു

"കിരണേ... എടാ... "

ഞങ്ങൾ നടന്നു പോകുമ്പോഴും അവൾ കരഞ്ഞു കൊണ്ട് എന്നെ അവിടെ നിന്ന് വിളിക്കുന്നുണ്ടയിരുന്നു.

റൂമിൽ എത്തിയപോൾ തന്നെ ജെറി എന്നെ തള്ളി ബെഡിൽ ഇട്ടു

"എടാ മൈരേ ഇങ്ങനെ ഒരു മെസ്സേജ് വന്നപ്പോ നിനക്കു എന്നോട് ഒരു വാക്ക് ചോദിച്ചുകൂടെ .. നിന്നോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞതല്ലേ അവൾ ചതിക്കും ന്ന് ?"

"എടാ.. ഞാൻ "

"നീ ഒരു മൈരും പറയണ്ട .. ഇനിയും താങ്ങി കൊണ്ടു ചെല്ലു നീ ഇങ്നെ ഒരു മൈരൻ"

ഞാൻ ഒന്നും മിണ്ടാതെ അവിടെ കിടന്നു . ജെറി പിന്നെയും പോയ്‌ അടിച്ചു കേറി കിടന്നു . എനിക്ക് ആണെങ്കിൽ ഉറക്കവും വരുന്നില്ല ഫോണിൽ ആണേൽ അവളുടെ കുറെ മെസ്സേജും വരുന്നുണ്ട് , ഞാൻ ഒന്നും നോക്കിയത് പോലും ഇല്ല..
അങ്ങനെ പിറ്റേ ദിവസം ആയി , ആദ്യ ദിവസത്തെ ടൂറിന്റെ ബഹളം ഒന്നും അന്ന് ഉണ്ടായിരുന്നില്ല . എല്ലാരും കുളിച്ചു റെഡി ആയി ഫുഡ് കഴിക്കാൻ ഹോട്ടലിൽ എത്തി എന്നാൽ ഞാൻ അക്ഷരയെ അവിടെ കണ്ടില്ല . ഭക്ഷണം ഒക്കെ കഴിഞ്ഞു

💬 Comments

View all comments