Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]
ഞങ്ങൾ ബസിൽ കയറി ഞാൻ പഴേ സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അക്ഷര കയറി വന്നു എൻറെ അടുത്ത് ഇരിക്കാനായി അവൾ വന്നപ്പോൾ ജെറി കേറി അവിടെ ഇരുന്നു, അവൾ എന്തോ പറയാൻ വന്നപ്പോൾ ജെറി എന്നോട് എന്തോ സംസാരിച്ചു തുടങ്ങി . അവൾ അത് കണ്ടു പറയാൻ വന്ന കാര്യം നിർത്തി ഫ്രണ്ടിലേക്ക് പോയി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു .
അന്നതെ ദിവസം ആകെ ബോർ ആയി എനിക് തോന്നി , എങ്ങനെയെങ്കിലും തിരിച്ചു വീട്ടിൽ എത്തിയാൽ മതി എന്നായി എനിക്ക് . ജെറി യും മറ്റുള്ളവന്മാരും ഒക്കെ ആകെ പാട്ടും ബഹളവും ഒക്കെ ആയിരുന്നു എങ്കിലും എനിക്ക് അതിലൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലെ അല്ലായിരുന്നു . ഞാൻ ചുമ്മ ഫോണ് തോണ്ടി കൊണ്ടിരുന്നു.
അക്ഷരയുടെ ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.. പക്ഷെ അന്ന് ഉച്ചക്ക് ശേഷം ഒരു മെസ്സേജ് പോലും വന്നതും ഇല്ല അത്രയും നേരം സങ്കടപ്പെട്ടു ഫ്രണ്ടിൽ ഒറ്റക്ക് ഇരുന്ന അക്ഷരയെയും അല്ല ഞാൻ പിന്നെ കണ്ടത് . അവൾ എല്ലാരും ആയി നല്ല വൈബിൽ നടക്കുന്നു സൗമ്യ മിസിനോടും മഹേഷ് സാറിനോടും എന്തൊക്കെയോ പറയുന്നു ഫുൾ വേറെ മൂഡ്.
"ടെ അവളെ കണ്ടോ... നിനക്ക് ഇനിയും മതിയായില്ലേ വിട്ട് കളയടെ"
ജെറി വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ സ്വാബോധത്തിലേക്ക് വന്നത്
"വാടാ വന്ന് ഡാൻസ് കളിക്ക് "
"വേണ്ടടാ ഞാൻ ഇല്ല"
"ഹ വാടാ മര്യാദക്ക് .. അവളെ കണ്ടില്ലേ ഒന്നും അറിയാത്ത പോലെ അടിച്ചു
💬 Comments
View all comments