Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]
കുറച്ചു സംസാരിയ്ക്കണം പറ്റുമോ?"
"എന്തിനാ ഇനിയും ചതിക്കാൻ ആണോ"
എന്റെ മറുപടി കേട്ട അവളുടെ കണ്ണുകൾ അഗ്നി ആവുന്നത് ഞാൻകണ്ടു
പ് ഠേ ....
അടിയുടെ സൗണ്ട് കേട്ടതും ക്‌ളാസ് ഫുൾ നിശബ്ദമായി
"എടീ..... നീ .... "
എനിക്കിട്ട് തല്ലിയത് കണ്ട ജെറി ചീറികൊണ്ട് പാഞ്ഞു വന്നു
"ജെറി വേണ്ട " ഞാൻ അവനെ തടഞ്ഞു
"ദേ നോക്ക് അക്ഷര നിന്നോട് എനിക് അത്രക്ക് ഇഷ്ടമായിരുന്നു ഇവനൊക്കെ നീ ചതിക്കും ചതിക്കും ന്ന് ഒരു നൂറു വട്ടം പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല . എന്റെ അമ്മ അല്ലാതെ അത്രക്ക് അടുപ്പം തോന്നിയ ഒരാൾ ഈ വളരെ ചുരുങ്ങിയ കാലം കൊണ്ട് നീയാണ് പക്ഷെ നീ എന്നെ ചതിക്കുകയാന്ന് അറിഞ്ഞപ്പോ പിന്നെ എനിക്ക് എന്നെ തന്നെ വെറുപ്പ് ആയി "
എന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു
"നിന്നോട് ഞാൻ എത്ര പറഞ്ഞാലും വിശ്വാസം വരില്ല ല്ലേ ... നിന്നെ ഞാൻ ആരായ കണ്ടത് ന്ന് അറിയാമോ ... എത്ര വട്ടം ഞാൻ പറഞ്ഞു ഞാൻ അങ്ങനെ ചെയ്തിട്ടില്ല ന്ന് ... എന്നോട് കലിപ്പ് ഉള്ള അല്ലേൽ നിന്നോട് കലിപ്പുള്ള ആരോ ഈ പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഉണ്ട് അവൾ ചെയ്‌ത പണി ആണ് ... നിനക്ക് എത്ര മെസ്സേജ് ഞാൻ പിന്നെ അയച്ചു നീ ഒന്ന് നോക്കാൻ കൂടെ കൂട്ടാക്കിയില്ല "
അക്ഷര കരച്ചിലിന്റെ ശബ്ദത്തിൽ പറഞ്ഞു
"ഓഹോ.... നീ അല്ലേൽ പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ഇവനെ നീ എന്ന
💬 Comments
View all comments