Chapter Title : ഉണ്ടകണ്ണി 7 [കിരൺ കുമാർ]
ഇഷ്ടപ്പെട്ട് തുടങ്ങിയത് ?? "
ജെറി ഇടക്ക് കേറി
" അത്... അത് പിന്നെ.... ഇവനെ കണ്ടപ്പോ മുതൽ "
"കണ്ടപ്പോ മുതലോ ഓഹോ ... "
ജെറി ഓടി സാറുമാർ നിൽകുന്ന സ്റ്റേജ് പോലെ പൊക്കി കെട്ടിയ ഭാഗത്തേക്ക് കേറി
"അപ്പോ പിള്ളേരെ നമ്മുടെ ലീഡർ അക്ഷര യുടെ കാര്യമൊക്കെ എല്ലാർക്കും അറിയാമല്ലോ ല്ലേ ... ഇവൾക്ക് ഇവനോട് പുണ്യ പ്രേമം തുടങ്ങിയത് ഇവനെ ആദ്യമായ് കണ്ടപ്പോ ആണെന്ന് ... കേട്ടല്ലോ .. ങ്ങ എന്ന അക്ഷര മോൾ പറഞ്ഞേ ഇവനെ നീ എന്നാ ആദ്യം കണ്ടത് ? "
അക്ഷര ഒന്ന് ഞെട്ടി
"അത് .... അത് പിന്നെ.... ഇവിടെ ക്ലാസ്സിൽ ..."
"പ്ഫ ... കള്ളം പറയുന്നോടി കള്ളി... നീ ഇവനെ നിന്റെ ചേച്ചി ടെ കല്യാണത്തിന് വിളമ്പാൻ വന്നപ്പോ നിന്റെ കുറ്റം കൊണ്ട് മറിഞ്ഞു പോയ കറി അവിടെ ഉണ്ടായിരുന്ന സകല ആൾകാരുടെയും മുന്നിൽ ഇട്ട് തുടപ്പിച്ചവൾ അല്ലെടി... ന്നിട്ട് ഇവൻ പാവം കരഞ്ഞു കൊണ്ട് അവിടുന്ന് ഓടി പോന്നിട്ട് അവനു അന്നത്തെ ശമ്പളം പോലും കൊടുക്കാൻ നീ സമ്മതിച്ചില്ല ന്നിട്ട് നിനക്ക് അവനോട് അന്ന് പ്രേമം തുടങ്ങി ന്ന് അല്ലെ .... എടി. എടി നിന്നെ.... നിന്നെ വിളിക്കേണ്ട ഒരു പേരുണ്ട് ഇത്രേം പിള്ളേരുടെ മുന്നിൽ വെച്ചയത് കൊണ്ട് ഞാൻ അത് വിളിക്കുന്നില്ല. പ്രേമം പോലും പ്ഫു ..."
ജെറി കത്തി കയറി , ക്ലസ്സിൽ എല്ലാരവും അമ്പരന്നു നിൽക്കുകയാണ് ഇതൊക്കെ കേട്ടിട്ട് .
"ജെറി ടാ മതി... നോക്ക്
💬 Comments
View all comments