0%

Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 941

പോയത് എന്ത് ചെയ്യാനാണ് മോനായി പോയില്ലേ അനുഭവിക്കുക "

രാജശേഖരൻ തന്റെ ഡ്രൈവറോട് പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി

ഇതേ സമയം ഹരി യുടെ ബുള്ളറ്റ് ഗേറ്റ് കടന്നു പുറത്തിറങ്ങിയതും ഒരു ഹെൽമറ്റും ജാക്കറ്റും ഒക്കെ ധരിച്ച ഒരാളുടെ ബൈക്ക് അവനെ നിശ്‌ചിത അകലത്തിൽ ഫോളോ ചെയ്യാൻ തുടങ്ങി .....................................................................

അക്ഷര ഹോസ്പിറ്റൽ വരാന്തയിലൂടെ പുറത്തേക്ക് നടക്കുകയാണ് .. കിരൺ നു ബോധം വന്നത് അവളെ ഉത്സാഹിതയാക്കിയിരുന്നു പെട്ടെന്ന് പോയ്‌ കുളിച്ചു റെഡി ആയി വരണം എന്നിട്ട് അവനെ എല്ലാം പറഞ്ഞു മനസിലാക്കണം .. അവൾ മനസിൽ കരുതി.

ഹോസ്പിറ്റൽ റിസപ്‌ഷൻ നു മുന്നിൽ എത്തിയപ്പോളാണ് അങ്ങോട്ടെക്ക് പ്രതാപൻ കയറി വരുന്നത് അവൾ കണ്ടത് . അവൾ പെട്ടെന്ന് നടത്തം നിർത്തി നിന്നു . അയാൾ അവളെ കണ്ടു വേഗം അവളുടെ അടുത്തേക്ക് നടന്നു വന്നു

"മോളെ.... എന്താ... എന്താ ഇത് നിന്റെ മേത്ത് ചോരയൊക്കെ "

അയാൾ ആകെ പേടിച്ചു

"അയ്യോ അച്ഛൻ പേടിക്കണ്ട ഇത് എന്റെ ഒന്നും അല്ല ഇന്നലെ അവനെ ഞങ്ങൾ ഇങ്ങോട് കൊണ്ടുപോരുന്ന വഴി എന്റെ മേത്ത് ആയതാണ് "

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

"ന്നിട്ട് അവൻ എവിടാ ഇപോ എങ്ങനെ ഉണ്ട് അവനു "

"അച്ചൻ അവനെ കാണാൻ വന്നേ ആണോ "

അവൾ അത്ഭുതത്തോടെ അയാളെ നോക്കി

"അതെന്താ എനിക്ക് കണ്ടൂടെ ??"

"പിന്നെന്താ കാണാലോ വാ .. മുകളിലാ റൂമിൽ " അവൾ പുള്ളിയെ വലിച്ചു കൊണ്ട് കിരൺ ന്റെ റൂമിലിക്ക് നടന്നു

അവർ രണ്ടും കൂടെ

💬 Comments

View all comments