0%

Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 927

നിന്ന് പമ്പിൽ കാറ്റടിക്കുന്ന കിരണിനെ കണ്ടു . ആദ്യം ഹരിക്ക് അവനെ അങ്ങു കത്തിയില്ല എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ് അവനു ഒരു മെസ്സേജ് വരുന്നതും അപ്പോൾ ഓണ് ആയ തന്റെ മൊബൈൽ വാൾ പേപ്പർ ആയ അക്ഷര യുടെ ഫോട്ടോയും കണ്ടത് . അത് കിരണ് ആണ് എന്ന് അവനു മനസിലായി വന്നപ്പോഴേക്കും കിരൺ സൈക്കിളും എടുത്ത് ചവിട്ടി മുന്നോട്ട് പോയിരുന്നു

"ടാ ശേഖരെ ഇതവനാ "

അവൻ അടുത്ത് നിന്ന കൂട്ടുകാരനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു

"ആര് "

ശേഖർ ഒന്നും മനസിലാകാതെ ചോദിച്ചു

"എടാ കൊപ്പേ ഇത്രേം ദിവസം ഞാൻ പ്രാന്ത് പിടിച്ചു നടന്നത് എന്തിനാ എന്തിനാ ന്ന് നീ ചോദിച്ചില്ലേ ... അതിന് കാരണക്കാരൻ ആയവൻ ആണ് ആ പോകുന്നത് "

"അക്ഷര ???"

ശേഖർ സംശയത്തോടെ ചോദിച്ചു

"അതേ... എന്റെ അക്ഷര ... കുഞ്ഞു നാൾ തൊട്ട് ഞാൻ മനസ്സിൽ താലോലിക്കുന്ന എന്റെ ദേവിയാക്കാൻ കൊതിക്കുന്ന അവളെ ഈ പീറ തെണ്ടി... ചെ എനിക്ക് ആലോചിക്കാൻ കൂടെ പറ്റുന്നില്ല "

ഹരി ശക്തിയായ് കാറിന്റെ ബോണറ്റിൽ ഇടിച്ചു അതേ സമയം ശേഖർ മുറക്കാൻ വാങ്ങി അവനു കൊടുത്തു

"ഇല്ല ഞാൻ അങ്ങനെ അവളെ ആർക്കും വിട്ട് കൊടുക്കില്ല ആര് അതിന് തടസ്സം നിന്നാലും ഞാൻ തീർക്കും ... അത് അവളുടെ അച്ചൻ പ്രതാപൻ ആണെങ്കിലും ശരി ..

കേറടാ "

അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചു വണ്ടിയിൽ കയറി കൂടെ ശേഖറും

അവർ വണ്ടി

💬 Comments

View all comments